- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മിനിമം വേതനം 21.38 ഡോളറായി ഉയരും; വൈദ്യുതി നിരക്കിലും വിസ ഫീസുകളിലും വർദ്ധനവ്; പുതിയ സാമ്പത്തിക വർഷം തുടങ്ങുമ്പോൾ നിലവിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ
രാജ്യത്ത് പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കമാവുകയാണ്. ജൂലൈ ഒന്നിന് തുടങ്ങി അടുത്ത വർഷം (2023) ജൂൺ 30-ന് അവസാനിക്കുന്നതാണ് രാജ്യത്തിന്റെ സാമ്പത്തിക വർഷം. തൊഴിൽ മേഖലയിൽ അടക്കം കാതലായ മാറ്റങ്ങളാണ് ഇത്തവണ പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്.
ഓസ്ട്രേലിയയിലെ തൊഴിലാളികൾക്കുള്ള മിനിമം വേതനം 21.38 ഓസ്ട്രേലിയൻ ഡോളറായി വർധിപ്പിച്ചുവെന്നതാണ് പ്രധാന മാറ്റം. നിലവിലുണ്ടായിരുന്ന മിനിമം വേതനത്തിൽ 5.2 ശതമാനം വർധന നടപ്പാക്കാൻ ഫെയർ വർക്ക് കമ്മിഷൻ ശിപാർശ ചെയ്തിരുന്നു. ആഴ്‌ച്ചയിൽ കുറഞ്ഞത് 812.60 ഓസ്ട്രേലിയൻ ഡോളർ മിനിമം വേതനം ലഭിക്കും വിധമുള്ള വർധനയാണ് നടപ്പാക്കിയിരിക്കുന്നത്.
സ്വകാര്യ വ്യക്തികൾക്കും കച്ചവടം നടത്തുന്നവർക്കും അവരുടെ വാർഷിക ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ഇന്ന് ആരംഭിച്ചു. ഒക്ടോബർ 31 വരെയാണ് ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസിന് നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം.
മറ്റൊന്ന് ജൂലൈ ഒന്നു മുതൽ രാജ്യത്തെ വൈദ്യുതി നിരക്കുകളിൽ കുത്തനെ വർധനയുണ്ടാകും. എന്നാൽ ഈ വർധന ഉപയോക്താവ് ഏത് സംസ്ഥാനത്താണ് താമസിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഓരോ സംസ്ഥാനത്തും നിരക്ക് വ്യത്യസ്തമായതിനാൽ ഓസ്‌ട്രേലിയയിലുടനീളം ഈ വർധന എത്രത്തോളം ഉണ്ടാകും എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
എങ്കിലും ന്യൂ സൗത്ത് വെയിൽസിൽ വൈദ്യുതി നിരക്ക് 18.3 ശതമാനവും ക്വീൻസ് ലാൻഡിൽ 12.6 ശതമാനവും വർധിച്ചേക്കുമെന്നു റെഗുലേറ്റർമാർ പറയുന്നു. അതേസമയം ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറിയിൽ നിരക്ക് 1.25 ശതമാനം കുറയും.
ഒപ്പം മിക്ക വിസകളുടെയും വിസ അപേക്ഷാ നിരക്കുകൾ 3% വർദ്ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.ഓസ്ട്രേലിയൻ ഗവൺമെന്റ് അഡ്‌മിനിസ്ട്രേറ്റീവ് അപ്പീൽ ട്രിബ്യൂണലിലേക്കുള്ള (AAT) ചില അപേക്ഷകൾക്കുള്ള ഫീസ് 3,000ഡേളറി-ൽ നിന്ന് 3,153 ഡോളറായി ഉയർത്തിയിട്ടുണ്ട്.