- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിനു മുമ്പിൽ കൊണ്ടു വരണം; എകെജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് എസ്ഡിപിഐ
തിരുവനന്തപുരം: എകെജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം നാശോന്മുഖമായ സായുധ ആക്രമണങ്ങൾ കേരളത്തെ തകർക്കും. ഇത്തരം ഹീനമായ നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപകടകരമാണ്. ്അക്രമത്തിൽ സമഗ്രവും സത്വരവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിനു മുമ്പിൽ കൊണ്ടു വരണമെന്ന് അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.
2017ൽ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് തുടരന്വേഷണം ഉണ്ടായിട്ടില്ല. അതുപോലെയാവരുത് ഈ അന്വേഷണവും. നിലവിലെ രാഷ്ട്രീയ ചർച്ച വഴിമാറുന്നതിനായി നടത്തിയ ബോധപൂർവ്വമായ ശ്രമമാണോയെന്നതു കൂടി അന്വേഷിക്കണമെന്നും മൂവാറ്റുപുഴ
മറുനാടന് മലയാളി ബ്യൂറോ
Next Story