കൽപ്പറ്റ: കൽപറ്റയിലെ തന്റെ ഓഫിസ് സന്ദർശിച്ചപ്പോൾ എസ്എഫ്‌ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമത്തിനുശേഷം ഓഫിസ് അതുപോലെ തന്നെ നിലനിർത്തുകയായിരുന്നു. ഇന്ന് വയനാട്ടിലെത്തിയ രാഹുൽ ഓഫിസ് സന്ദർശിക്കുകയും ചെയ്തു. കസേരയിൽ വച്ചിരുന്ന വാഴ എടുത്തു പിന്നിലേക്കു മാറ്റി അതേ സീറ്റിൽ തന്നെ ഇരുന്നാണ് അദ്ദേഹം നേതാക്കളോട് സംസാരിച്ചത്.

ആക്രമിച്ച സംഭവം നിർഭാഗ്യകരമെന്നും ഓഫീസ് തകർത്ത വിദ്യാർത്ഥി സംഘടനയോട് ദേഷ്യംവെച്ചുപുലർത്തുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അക്രമമല്ല, സമാധാനത്തിന്റെ മാർഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റയിൽ തകർക്കപ്പെട്ട തന്റെ ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്‌നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.'

'കൽപറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു. നിരുത്തരവാദപരമായാണ് അവർ പെരുമാറിയത്. പ്രത്യാഘാതം അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. സംഭവിച്ചതു നിർഭാഗ്യകരമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഓഫിസ് ഉടൻ തുറക്കും. ബിജെപിയും ആർഎസ്എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോൺഗ്രസിന്റെ തത്വശാസ്ത്രമല്ല.' രാഹുൽ പറഞ്ഞു.

ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയർന്നു കേൾക്കുന്നതിനുള്ള ഓഫീസ് ആണിത്. അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവർ ഇത്തരമൊരു ആക്രമണം നടത്തിയത്. അതിൽ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. അവർ അതിന്റെ അനന്തരഫലങ്ങൾ ചിന്തിക്കാതെയായിരിക്കാം അവർ അക്രമം നടത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആർഎസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടിൽ സംഭവിച്ച അക്രമമായാലും കോൺഗ്രസിന്റെ തത്വങ്ങൾക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നു.

കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൽപറ്റയിൽ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച ഓഫിസ് സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫർസോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി സാധനങ്ങൾ അടിച്ചുതകർത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.