- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: നിലമ്പൂരിൽ മാതാവിന്റെ ഫോണിലേക്ക് ഫോൺ വിളിച്ച് ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച് ഒളിവിൽ പോയ സഹോദരങ്ങൾ അറസ്റ്റിൽ. നിലമ്പൂർ ഡിപ്പോ സ്വദേശികളായ കല്ലിക്കോട്ട് ഷാരോൺ(27), അനുജൻ ഡെന്നീസ് (അപ്പു-25) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് മൂന്നിന് നിലമ്പൂർ റെയിൽവെ സ്റ്റേഷനു സമീപം ഡിപ്പോ എന്ന സ്ഥലത്തു വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളുടെ മാതാവിന്റെ ഫോണിലേക്ക് പരാതിക്കാരനായ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് നജ്മി വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് പരാതിക്കാരനെയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും കത്തി കൊണ്ടു കുത്തി പരിക്കേൽപ്പിച്ചുവെന്നായിരുന്നു കേസ്.
തുടർന്നു ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഷാരോൺ മറ്റൊരു വധശ്രമ കേസിലും പ്രതിയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്