- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: വളാഞ്ചേരി ബസ്റ്റാന്റിൽ നിന്നും ബസ്സ് കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരിയായ കൊട്ടാരം സ്വദേശിനിയുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വർണ്ണ പാദസരം മോഷ്ട്ടിച്ച നാടോടി യുവതിയെ പൊലീസ് പിടികൂടി. ചെന്നൈ സ്വദേശിനിയായ തൃഷ എന്ന സന്ധ്യ (22) യെയാണ് പൊലീസ് പിടികൂടിയത്.
തിരൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് മോഷണം നടന്നത്. മോഷ്ടിച്ച പാദസരവുമായി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇത് ശ്രദ്ധയിൽ പെട്ട രണ്ട് അംഗനവാടി അദ്ധ്യാപികമാർ ഇവരെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അംഗൻവാടി അദ്ധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവരെ പിടികൂടാൻ ആയത്. പ്രതി 7 മാസം ഗർഭിണിയുമാണ്. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും ഇവർ കൂടുതൽ മോഷണകേസുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്