- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ഭാര്യയെ ചുംബിച്ച് മാധവൻ; ഈ ചിത്രം കണ്ട് എന്റെ ഭാര്യാ സഹോദരൻ ഞെട്ടി: വെളിപ്പെടുത്തലുമായി മാധവൻ
മാധവൻ നായകനായുകന്ന ഏറ്റവും പുതിയ ചിത്രമാണ് റോക്കട്രി. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ഈ സിനിമ തിയറ്ററുകളിലെത്തി. നമ്പി നാരായണനായി അതിഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഇതേ ലുക്കിൽ തന്റെ ഭാര്യാ സഹോദരനെ പറ്റിച്ച കഥ മാധവൻ തുറന്നുപറയുന്നു.
ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ഭാര്യയെ ചുംബിക്കുന്ന ചിത്രം മാധവൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം അയച്ചുകൊടുത്തപ്പോൾ തന്റെ ഭാര്യാ സഹോദരൻ ഞെട്ടിപ്പോയെന്ന് അടിക്കുറിപ്പായി മാധവൻ കുറിച്ചു.
When my brother-in-law freaked out when I sent him this photo of my wife .???????????????????? #rocketrythefilm .❤️❤️???????????????????? pic.twitter.com/s2aAoADPj6
- Ranganathan Madhavan (@ActorMadhavan) June 29, 2022
ഇംഗ്ലിഷിനു പുറമേ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന റോക്കട്രിക്ക് കാൻസ് ചലച്ചിത്രമേളയിലും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ആറു രാജ്യങ്ങളിൽ ചിത്രീകരിച്ച ഈ ബിഗ്ബജറ്റ് ചിത്രം, 17 വർഷത്തിനു ശേഷം മാധവൻ നടി സിമ്രാനുമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.