- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിൽ കടന്നുവന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തിൽ നിരാശപ്പെടുത്തിയവർ; മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയെങ്കിലും ദൈവം രക്ഷിച്ചു: വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സുസ്മിതാ സെൻ
താൻ എന്തുകൊണ്ട് വിവാഹിതയായില്ലെന്ന കാരണം വെളിപ്പെടുത്തി ബോളിവുഡ് നടിയും മിസ് യൂണിവേഴ്സുമായ സുസ്മിത സെൻ. തന്റെ ജീവിതത്തിൽ കടന്നുവന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തിൽ തന്നെ നിരാശപ്പെടുത്തുന്നവർ ആയിരുന്നെന്നും അതിനാലാണ് ഈ ബന്ധങ്ങളൊന്നും വിവാഹത്തിൽ എത്താതിരുന്നതെന്നും സുസ്മിത വ്യക്തമാക്കി. മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയതാണ്. എന്നാൽ മൂന്ന് തവണയും ദൈവം എന്നേയും മക്കളേയും രക്ഷപ്പെടുത്തുകയായിരുന്നെന്നും സുസ്മിത പറഞ്ഞു. ട്വിങ്കിൾ ഖന്നയുമായുള്ള 'ട്വീക് ഇന്ത്യ' അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുസ്മിത.
ഞാൻ മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയതാണ്. എന്നാൽ മൂന്ന് തവണയും ദൈവം എന്നെ രക്ഷിച്ചു. എന്റെ ഈ രണ്ട് കുട്ടികളേയും ദൈവം സംരക്ഷിക്കുന്നതിനാൽ പ്രശ്നങ്ങൾ നിറഞ്ഞ ഒരു ബന്ധത്തിൽ ദൈവം എന്നെ കുരുക്കില്ല.' സുസ്മിത അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
വിവാഹക്കാര്യത്തിൽ എന്റെ മക്കൾ ഒരിക്കലും കടന്നുവന്നിട്ടില്ല. അവർ വളരെ സ്നേഹവും ദയയുമുള്ള കുട്ടികളാണ്. അവർ എന്റെ ജീവിതത്തിലെ പുരുഷന്മാരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരിക്കലും മുഖം തിരിച്ചിട്ടില്ല. അവർ എല്ലാവർക്കും തുല്യമായ സ്‌നേഹവും ബഹുമാനവും നൽകിയിട്ടുണ്ട്. കാണാൻ ഏറ്റവും മനോഹരമായ കാഴ്ചയാണത്.
സംവിധായകൻ വിക്രം ഭട്ടുമായും നടൻ രൺദീപ് ഹൂഡയുമായെല്ലാം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് സുസ്മിത സെൻ. 46-കാരിയായ സുസ്മിതയും 31-കാരനായ മോഡൽ രോഹ്മാനും തമ്മിലുള്ള പ്രണയവും ഏറെ ചർച്ചയായിരുന്നു. എന്നാൽ മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം അവർ കഴിഞ്ഞ ഡിസംബറിൽ വേർപിരിഞ്ഞു.
സുസ്മിതയുടെ വിവാഹ വാർത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറി താരം രണ്ട് കുട്ടികളെ ദത്തെടുക്കുകയായിരുന്നു. റെനീ, അലീസാ എന്നു പേരുള്ള ഈ മക്കൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.