- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ മരുഭൂമിയിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു; അപകടം ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്ന്
സലാല: ഒമാനിൽ അപകടത്തിൽപ്പെട്ട് മരുഭൂമിയിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. മരുഭൂമിയിൽ സർവേ ജോലിക്കായി പോയ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി സയ്യിദ്മുഹമ്മദ് അമീസ് (30), തിരുച്ചിറപ്പള്ളി രാധനെല്ലൂർ സ്വദേശി ഗണേശ് വർധാൻ (33) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്.
ദോഫാർ തുംറൈത്തിന് അടുത്ത് ഒമാന്റെ അതിർത്തിപ്രദേശമായ ഒബാറിലാണ് ചൊവ്വാഴ്ച സർവേ ജോലിക്കായി ഇരുവരും പോയത്. പൊരിവെയിലത്ത് മണലിൽ കുടുങ്ങിയ ഇരുവർക്കുമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. വെഹിക്കിൾ മോണിറ്ററിങ് സിസ്റ്റം (ഐവി എംഎസ്) സിഗ്‌നൽ കാണിക്കാതിരുന്നത്‌കൊണ്ട് ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ കമ്പനി അധികൃതർക്കും കഴിഞ്ഞിരുന്നില്ല.
പൊലീസിൽ പരാതി നൽകി അടുത്ത ദിവസങ്ങളിൽ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. മരുഭൂമിയിൽ ഇവർ മരിച്ച് കിടക്കുന്നത് സ്വദേശികളാണ് ആദ്യം കണ്ടത്. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്കു മാറ്റി .