സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാവാൻ അധിക സമയം ഒന്നും വേണ്ട. കാണികളെ അത്ഭുതപ്പെടുത്തുന്നതും സന്തോഷപ്പെടുത്തുന്നതുമായ എന്തും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ചാണക വരളിയുണ്ടാക്കുന്നതിനായി ഭിത്തിയിലേക്ക് ഉന്നം തെറ്റാതെ എറിയുന്ന ഒരു സ്ത്രീയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരൺ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയാണ് വൈറലായിരിക്കുന്നത്. 'ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീം ഇവളെ തിരയുന്നു.' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വരി തെറ്റാതെ കൃത്യമായാണ് സ്ത്രീ ചാണകം എറിയുന്നത്. ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലാകുകയയായിരുന്നു. വിഡിയോക്കു താഴെ ഹൃദ്യമായ കമന്റുകളും എത്തി. 'ഇവരുടെ കഴിവ് കാണാതെ പോകരുത്, ഗംഭീരം എന്നിങ്ങനെയാണ് പലരും കമന്റ് ചെയ്തത്.