ലക്‌നൗ: സമാജ്‌വാദി പാർട്ടിയുടെ എല്ലാ ഘടകങ്ങളിലെയും ഭാരവാഹികളെ പിരിച്ചുവിട്ട് സമ്പൂർണ്ണ അഴിച്ചുപണിക്ക് അധ്യക്ഷൻ അഖിലേഷ് യാദവ്. എല്ലാ ഭാരവാഹികളെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷന്റെ സ്ഥാനം മാത്രമാണ് നിലനിർത്തിയത്. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് നീക്കം. നിയമസഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് സമാജ്‌വാദി പാർട്ടി പുനഃസംഘടിപ്പിക്കുന്നത്.

അഖിലേഷ് യാദവ് രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച അസംഗഡിൽ സമാജ്‌വാദി പാർട്ടിയുടെ തോൽവി ദയനീയമായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അസംഖാന്റെ മണ്ഡലത്തിൽ ബിജെപി നാൽപതിനായിരത്തിൽപ്പരം വോട്ട് നേടി. അഖിലേഷ് യാദവും, അസംഖാനും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.