കൊച്ചി: സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറി. കേസുമായി ബന്ധപ്പെട്ട നടപടികളുടെ സൗകര്യത്തിനായാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇടപ്പള്ളിക്കടുത്ത് കൂനമ്മാവിലെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.

കേസിൽ ഇ ഡി സ്വപ്നയെ തുടർച്ചയായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതുകൊച്ചിയിലേക്കാണ്. നിയമസഹായം നൽകുന്ന അഭിഭാഷകരും കൊച്ചിയിലാണ്. പാലക്കാട് നിന്ന് തുടർച്ചയായി യാത്ര ചെയ്യുന്നതിന് ആരോഗ്യപ്രശ്‌നങ്ങൾ തടസ്സമാകുന്നതും സ്വപ്നയുടെ കൊച്ചിയിലേക്കുള്ള മാറ്റത്തിന് പിന്നിലുണ്ട്.