- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനന്ത്നാഗിൽ പൊലീസുകാരന് നേരെ വീട്ടിൽ കയറി വെടിയുതിർത്ത് ഭീകരർ; പൊലീസ് കോൺസ്റ്റബിളിന് ഗുരുതര പരിക്ക്
ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ പൊലീസുകാരന് നേരെ വീട്ടിൽ കയറി വെടിയുതിർത്ത് ഭീകരർ. വെടിവെയ്‌പ്പിൽ പൊലീസ് കോൺസ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു. അനന്ത്നാഗിലെ ബിജ്ഭേറ മേഖലയിലുള്ള സ്രിഗുഫ്വാരയിലാണ് ആക്രമണം നടന്നത്.
ദക്ഷിണ കശ്മീരിൽ ഞായറാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം. പരിക്കേറ്റ ഫിർദോസ് അഹമ്മദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രിഗുഫ്വാരയിലെ ഹൂഗാമിലുള്ള ഫിർദോസിന്റെ വീട്ടിൽ വച്ചാണ് ഭീകരരുടെ വെടിയെറ്റത്. ആദ്യം സ്രിഗുഫ്വാരയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫിർദോസിനെ ഇപ്പോൾ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണം നടന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കശ്മീർ പൊലീസ് അറിയിച്ചു.
Next Story




