- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥാപ്രസംഗ, വിൽപ്പാട്ട് വാദ്യോപകരണ കലാകാരൻ ഹൃദ്രോഗബാധയെത്തുടർന്നു മരിച്ചു; ആലപ്പി നാരായണ സ്വാമിയുടെ മരണം പിറ്റേന്നത്തെ പരിപാടിക്കുള്ള റിഹേഴ്‌സൽ കഴിഞ്ഞിറങ്ങുമ്പോൾ

തിരുവനന്തപുരം: കഥാപ്രസംഗ, വിൽപ്പാട്ട് വാദ്യോപകരണ കലാകാരൻ പിറ്റേന്നത്തെ പരിപാടിക്കുള്ള റിഹേഴ്‌സൽ കഴിഞ്ഞിറങ്ങുമ്പോൾ ഹൃദ്രോഗബാധയെത്തുടർന്നു മരിച്ചു. ശാന്തിവിള ശ്രീചിത്ര ഗാർഡൻസ് സുജ നിവാസിൽ ആലപ്പി നാരായണ സ്വാമി (71) ആണ് ആകസ്മികമായി മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണു സംഭവം.
അന്നു തോന്നയ്ക്കലിൽ നാരായണ സ്വാമിക്കും സംഘത്തിനും പരിപാടി ഉണ്ടായിരുന്നു. ഇതിന്റെ റിഹേഴ്‌സൽ കഴിഞ്ഞു സഹ കലാകാരന്മാർക്കൊപ്പം പുറത്തേക്കിറങ്ങുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു അപ്പോഴേക്കും മരണം സംഭവിച്ചു.
50 വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന ഇദ്ദേഹം വി.സാംബശിവൻ, അയിലം ഉണ്ണിക്കൃഷ്ണൻ, തോന്നയ്ക്കൽ വാമദേവൻ തുടങ്ങി ഒട്ടേറെ പ്രശസ്ത കാഥികരോടൊപ്പം വാദ്യോപകരണം വായിച്ചിട്ടുണ്ട്. കലാരംഗത്തിനായി പൂർണമായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കെൽട്രോണിലെ ജോലിയിൽ നിന്നു 30 വർഷം മുൻപ് സ്വയം വിരമിച്ചാണു പൂർണമായും കലാരംഗത്തിനായി സമർപ്പിച്ചത്. തോന്നയ്ക്കൽ നവകേരള കലാസമിതിയിലാണ് അവസാനം പ്രവർത്തിച്ചിരുന്നത്. ആലപ്പുഴ മുല്ലയ്ക്കൽ സുധാ സദനത്തിൽ മണി വാധ്യാരുടെയും രാമലക്ഷ്മി അമ്മാളുടെയും മകനാണ്.
ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുന്ന കാലം മുതൽ കെപിഎസിയിലും നെടുമുടി വേണു, ഫാസിൽ, ആലപ്പി അഷറഫ് തുടങ്ങിയവരോടൊപ്പവും നാടകവും മറ്റും അവതരിപ്പിച്ചായിരുന്നു തുടക്കം. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഡി.ജയന്തി കുമാരി. മകൾ: സുജാലക്ഷ്മി. മരുമകൻ: ഭാസ്‌കർ ബി.പണിക്കർ. സഞ്ചയനം വെള്ളിയാഴ്ച 8 ന് ഈഞ്ചയ്ക്കൽ ജംക്ഷനു സമീപമുള്ള വീട്ടിൽ നടക്കും.


