- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റോ വി വേഡ് സുപ്രീംകോടതി നീക്കംചെയ്തതിൽ സംതൃപ്തി അറിയിച്ച് പ്രഥമ ഇന്ത്യൻ- അമേരിക്കൻ ബിഷപ്പ്
ഡമാസ്കസ് (ഒഹായോ): അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന ഗർഭഛിദ്ര അനുകൂലം നിയമം 'റോ വി വേഡ്' സുപ്രീംകോടതി നീക്കം ചെയ്തതിൽ സംതൃപ്തി അറിയിച്ച് അമേരിക്കയിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ ബിഷപ്പ് ഏൾ ഫെർണാണ്ടസ്. കൊളംബസ് ഡയോസിസ് ബിഷപ്പ് കൂടിയാണ് ഏൾ.
ഒഹായോയിലെ ഡമാസ്കസിൽ ഒത്തുചേർന്ന കാത്തലിക് കുടുംബങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. 'ഞാൻ കാത്തിരുന്നത് ഈ സുന്ദര നിമിഷത്തിനായിരുന്നു. ഓരോദിവസവും ജീവിച്ചതും ഇതിനുവേണ്ടിയായിരുന്നു'- ബിഷപ്പ് പറഞ്ഞു.
അമ്മയുടെ ഉദരത്തിൽ വച്ചു കുഞ്ഞുങ്ങളെ ക്രൂരമായി വധിക്കുന്നതിനു അനുമതി നൽകിയ 1973-ലെ യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീംകോടതി ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്ക് ജനിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഇതു കുട്ടികളോടുള്ള അനീതിയായി മാത്രമേ കാണാനാവൂ. നിയമത്തിൽ വരുത്തുന്ന മാറ്റം ഒരിക്കലും ഹൃദയത്തിന് മാറ്റംവരുത്തുമെന്ന് പറയാനാവില്ല. ഹൃദയത്തിനു മാറ്റംവരുത്താൻ കഴിയുന്നത് സ്നേഹത്തിനു മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു.
മെയ് മാസത്തിൽ സ്ഥാനാരോഹണം ചെയ്യുമ്പോൾ 49 വയസായിരുന്നു ഇന്ത്യൻ അമേരിക്കൻ പ്രഥമ ബിഷപ്പിന്. സഭ വളരെ അഭിമാനത്തോടെയാണ് ബിഷപ്പിന്റെ സ്ഥാനാരോഹണം ആഘോഷിച്ചത്.
കൊളംബസ് ഡയോസിസ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.