- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നി വെള്ളത്തിൽ മുങ്ങി; ആയിരങ്ങളെ ഒഴിപ്പിച്ചു; ദുരിതാശ്വാസ പ്രവർത്തനം തുടരുന്നു; മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിൽ; ദുരിതമൊഴിയാതെ ജനത
ന്യൂ സൗത്ത് വെയ്ൽസിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് സിഡ്‌നി, ഹണ്ടർ, ഇല്ലവാര മേഖല പ്രളയം രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ മിക്കയിടങ്ങളിലും വെള്ളത്തിൽ മുങ്ങിയതോടെ രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവരെ ആയിരക്കണക്കിന് ആളുകളെ പ്രളയബാധിത മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു.മൂന്നു പ്രധാന നദികൾ കരകവിഞ്ഞൊഴുകിയതോടെ ആശങ്കയാകുന്ന സാഹചര്യമാണ് ഉണ്ടായത്.
തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഹോക്‌സ്ബറി, നെപ്പിയൻ, കോലോ നദികൾ ആണ് കവിഞ്ഞൊഴുകിയത്. ഇതോടെ നിരവധി വീടുകളിൽ വെള്ളം കയറി. തിരമേഖലയിലെ വീടുകൾ കുത്തൊഴുക്കിൽ തകർന്നുവീണു. വാഹനങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. വളർത്തുമൃഗങ്ങളും ഒഴുക്കിൽപ്പെട്ടു. സിഡ്നിയിൽ ഇതാദ്യമായണ് ഇത്രയുംവലിയൊരു പ്രളയം ദുരിതം ഉണ്ടാകുന്നതെന്ന് പ്രാദേശിക ഭരണകൂടം പറഞ്ഞു.
സിഡ്‌നി, ഇല്ലവാര, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ് എന്നിവിടങ്ങളിൽ മഴ ശമിച്ചിട്ടില്ല. 30,000 പേരെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ 100 ഓസ്‌ട്രേലിയൻ പ്രതിരോധ സേനാംഗങ്ങളെക്കൂടി പ്രളയ മേഖലയിൽ എത്തിക്കും. നിലവിൽ 100 പേരടങ്ങുന്ന സംഘം ഇവിടെ രക്ഷാപ്രവർത്തനത്തിലാണ്. പെന്റിത്ത്, നോർത്ത് റിച്ച്മണ്ട്, വിൻഡ്‌സർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ ഇന്ന് ഒഴിപ്പിച്ചേക്കും. സിഡ്നി മേഖലയിലുള്ളവർ യാത്ര ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി.