- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി.പത്രോസ് വി. പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 9, 10 തീയതികളിൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വര്ഷം തോറും ആചരിച്ചു വരുന്ന വി.പത്രോസ് വി. പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ വിവിധ പരിപാടികളോടെ, ഭക്ത്യാദരപൂർവ്വം ജൂലൈ 9 ശനി, 10 ഞായർ ദിവസങ്ങളിൽ നടത്തപ്പെടും.
ജൂലൈ 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പെരുന്നാൾ കൊടി ഉയർത്തും. തുടർന്ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, വചനഘോഷണം, പെരുന്നാൾ റാസ, ആശീ ർവാദം, ആകാശദീപക്കാഴ്ച, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടും.
10 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്‌കാരം, വി. മൂന്നിന്മേൽ കുർബാന, പെരുന്നാൾ സന്ദേശം, റാസ, ആശിർവാദം, സ്നേഹവിരുന്ന് , കൊടിയിറക്ക് എന്നിവയോടു കൂടി പെരുന്നാൾ പൂർത്തീകരിക്കും.
മുഖ്യാതിഥിയായ റവ.ഫാ. അലക്‌സാണ്ടർ.ജെ. കുര്യൻ ( വാഷിങ്ടൺ ഡി.സി. വൈറ്റ് ഹൗസ് എക്‌സിക്യൂട്ടീവ് ഓഫീസിലെ സീനിയർ എക്‌സിക്യൂട്ടീവ് ഇഎസ്‌ഐ) പെരുന്നാളിന്റെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. സഹ കാർമ്മികരായി റവ. ഫാ. ഡോ. വി സി.വർഗീസും, റവ.ഫാ. ജോർജ് വർഗീസ് (കാനഡ) ഹൂസ്റ്റണിലെ സഹോദര ഇടവകകളിലെ വന്ദ്യ കോർ എപ്പിസ്‌കൊപ്പാമാരും വന്ദ്യ വൈദികരും നേതൃത്വം നൽകും.
ദേശത്തിന്റെ കാവൽ പിതാക്കന്മാരുടെ പെരുന്നാൾ ഏവർക്കും അനുഗ്രഹത്തിന് മുഖാന്തരമാകട്ടെ എന്ന് ആശംസിക്കുന്നു. ഹൂസ്റ്റണിലെ എല്ലാ ദൈവവിശ്വാസികളും നേർച്ചകാഴ്ചകളോടെ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ചുമതലക്കാർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ഐസക് ബി. പ്രകാശ് (വികാരി)
ജോർജ് തോമസ് (ട്രസ്റ്റി) - 281 827 4114
ഷിജിൻ തോമസ് (സെക്രട്ടറി) - 409 354 1338
കമ്മിറ്റി അംഗങ്ങൾ: രാജു സ്‌കറിയ - 832 296 9294, ഷാജി കെ യോഹന്നാൻ - 832 951 2202
എൽദോ ജോസഫ് - 832 228 3294, ജിൻസ് ജേക്കബ് - 832 971 3593