ദുബൈ: അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ നേതൃത്വത്തിൽ 1923 മുതൽ എല്ലാ വർഷവും ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ച അന്തർദേശീയ സഹകരണ ദിനമായി ആഘോഷിക്കുകയാണ്. 'നല്ലൊരു ലോകത്തിനായി സഹകരണ സ്ഥാപനങ്ങൾ' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം. സഹകരണ സ്ഥാപനങ്ങൾ കേവലം ചില്ലറ വിൽപന കേന്ദ്രങ്ങളല്ലെന്ന് സഹകരണ ദിന സന്ദേശത്തിൽ യൂണിയൻ കോപ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ സമൂഹത്തിൽ പരിധികളില്ലാത്ത സംഭാവനകളാണ് നൽകുന്നത്. ഒപ്പം സാമൂഹിക സേവന രംഗത്തെ ഏറ്റവു പ്രധാനപ്പെട്ട സാന്നിദ്ധ്യമാണ് അവയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജൂലൈ രണ്ടാം തീയ്യതി ആഘോഷിക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനത്തിൽ സഹകരണ സ്ഥാപനങ്ങളുടെ സമൂഹത്തിലുള്ള പങ്കും അവ സാമൂഹിക പ്രവർത്തന രംഗത്ത് കൈവരിച്ച നേട്ടങ്ങളുമാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെല്ലുവിളികളെ അതിജീവിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് ശേഷിയുണ്ടെന്ന് അവ തെളിയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് രൂപം കൊണ്ട പ്രതിസന്ധിയെ, സാമ്പത്തിക സുസ്ഥിരത നൽകുന്ന നടപടികളിൽ പങ്കാളികളായും കുറഞ്ഞ, മികച്ച വിലയിൽ അടിസ്ഥാന ഉപഭോഗ വസ്തുക്കൾ ജനങ്ങൾക്ക് എത്തിച്ചും, തുടക്കം മുതൽ ഇപ്പോൾ വരെ വിജയികരമായി നേരിട്ടുകൊണ്ടിരിക്കുന്നു. ഇത്തരം നടപടികൾ ഭക്ഷ സുരക്ഷ വർദ്ധിപ്പിച്ചതിന് പുറമെ മൂലധനം സംരക്ഷിക്കാനും സഹായകമായി. സാമൂഹിക മൂല്യങ്ങൾക്ക് ശക്തി പകരുന്നതിന് പുറമെ ഭക്ഷ്യസുരക്ഷയിലൂടെ ജനങ്ങൾക്ക് സമാധാനം ലഭ്യമാക്കാനുമായി. ലോക സഹകരണ ദിനാഘോഷത്തിന് പുറമെ ഇത്തവണത്തേത് നൂറാമത് അന്താരാഷ്ട്ര സഹകരണ ദിനം കൂടിയാണെന്നത് ആഘോഷത്തിന് മാറ്റു കൂട്ടുന്നു. സഹകരണ സ്ഥാപനങ്ങൾ ഒന്നിച്ച് ചേർന്നുള്ള ശക്തിയിൽ അവ ലഭ്യമാക്കുന്ന ആഗോള സേവനത്തിലൂടെ നല്ല സമൂഹവും നല്ലൊരു ലോകവും പടുത്തുയർത്തേണ്ടതിന്റെ പ്രധാന്യത്തിലാണ് യൂണിയൻകോപ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സഹകരണ സ്ഥാപനവും അതിന്റെ രൂപീകരണം മുതലുള്ള പുരോഗതി ഓർത്തെടുക്കുന്ന സന്ദർഭം കൂടിയാണ് അന്താരാഷ്ട്ര സഹകരണ ദിനമെന്നും അദ്ദേഹം പറഞ്ഞു. സേവനങ്ങളും, നേട്ടങ്ങളും, സമൂഹത്തിന് അവ നൽകിയ സംഭവനകളും, ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള അവയുടെ ദീർഘ വീക്ഷണവും, വരും തലമുറയ്ക്ക് വേണ്ടി നല്ലൊരു ലോകം സൃഷ്ടിക്കുന്നതിലുമുള്ള അവയുടെ പ്രവർത്തനങ്ങളുമൊക്കെ വിലയിരുത്തുന്ന ദിനം കൂടിയാണ്.

യൂണിയൻ കോപിനെ സംബന്ധിച്ചിടത്തോളം കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയാണ് അത് ഏറ്റവും മഹത്തരമെന്ന് വിശ്വസിക്കുന്നതും പ്രഥമ പരിഗണന നൽകുന്നതുമായ കാര്യങ്ങളിലൊന്നെന്ന് അൽ ബസ്തകി പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമുള്ള അതിന്റെ അംഗങ്ങൾക്കും സമൂഹത്തിനും കൂടുതൽ സേവനം നൽകാനുള്ള പരിശ്രമമാണ് നടത്തുന്നത്. സേവനങ്ങൾ ഏറ്റവും മികച്ചതാക്കുന്നതിനൊപ്പം സമയാസമയങ്ങളിൽ ഉപഭോക്താക്കളുടെ നേട്ടത്തിനായി പ്രഖ്യാപിക്കുന്ന ഓഫറുകളിലൂടെ ഏറ്റവും മികച്ച വില നിലനിർത്താൻ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു.

എല്ലാ വർഷവും അന്താരാഷ്ട്ര സഹകരണ ദിനത്തിൽ എല്ലാ അടിസ്ഥാന അവശ്യ വസ്തുക്കൾക്കും ആകർഷകമായ ഡിസ്‌കൗണ്ട് യൂണിയൻ കോപ് പ്രഖ്യാപിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനൊപ്പം സാധനങ്ങൾ ഏറ്റവും നല്ല വിലയിൽ ലഭ്യമാക്കുക വഴി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് പിന്തുണയേകുന്നതിലുള്ള അതിന്റെ പങ്ക് വ്യക്തമാക്കുന്നതിന് കൂടിയാണിത്. പ്രദേശിക ഫ്രഷ്, ഓർഗാനിക് പച്ചക്കറികളുടെയും പഴങ്ങളുടെയും ഉന്നത ഗുണനിലവാരം കാരണം അവയുടെ വിൽപനയിൽ ക്രമാനുഗതമായ വർദ്ധവുണ്ടാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പ്രാദേശിക ഫാമുകൾക്കുള്ള പിന്തുണയും പ്രോത്സാഹനവും യൂണിയൻ കോപിന്റ പ്രഥമ പരിഗണനയിലുള്ള വിഷയങ്ങളിലൊന്നുമാണ്. സ്വദേശി ഫാമുകൾക്ക് യൂണിയൻ കോപ് സ്ഥിരമായ പിന്തുണ നൽകുകയും പ്രാദേശിക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കർഷകർക്ക് എല്ലാവിധ സഹായങ്ങൾ നൽകുകയും ചെയ്യുന്നു.