- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസോസിയേഷൻ എഡ്യൂക്കേഷൻ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു
ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും, ഡാളസ് കേരള അസോസിയേഷനും സംയുക്തമായി വർഷംതോറും നൽകിവരാറുള്ള എഡ്യൂക്കേഷൻ സർവീസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഫൈനൽ സ്‌കൂൾ ഗ്രേഡിന്റേയും, സാറ്റ് സ്‌കോറിന്റേയും അടിസ്ഥാനത്തിലാണ് 5,8,12 ഗ്രേഡ് വിദ്യാർത്ഥികളെ അവാർഡിനായി തെരഞ്ഞെടുക്കുന്നത്.
ഐസിഇസിയുടേയും, കേരള അസോസിയേഷന്റേയും അംഗങ്ങൾക്കാണ് അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത. ഗ്രേഡ് റിപ്പോർട്ട്, സാറ്റ് സ്‌കോർ കോപ്പി എന്നിവ അയയ്ക്കുക. അപേക്ഷ ജൂലൈ 31-നു മുമ്പ് ലഭിച്ചിരിക്കണം. മെയ്ലിങ് അഡ്രസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ, 3821 ബ്രോഡ് വേ, ബിലവഡ്, ഗാർലന്റ് 750 43.
കൂടുതൽ വിവരങ്ങൾക്ക്: ജോർജ് ജോസഫ് (817 791 1775), ജൂലിയറ്റ് മുളയ്ക്കൽ (469 600 2765).
Next Story