തെലുങ്ക് നടൻ നരേഷിനേയും നടി പവിത്ര ലോകേഷിനെയും നരേഷിന്റെ മൂന്നാം ഭാര്യ ഒരുമിച്ച് ഹോട്ടൽ മുറിയിൽ നിന്നും പൊക്കിയത് വൻ വാർത്ത ആയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പ്രചരിക്കുകയും മാധ്യമങ്ങൾ ഇത് ആഘോഷമാക്കുകയും ചെയ്തു. ഇതോടെ താനും നരേഷും സുഹൃത്തുക്കൾ മാത്രമാണെന്നാണ് പവിത്ര പറഞ്ഞത്. എന്നാൽ പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കിൽ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞതെന്നും നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി ചോദിക്കുന്നു.

മറ്റു ബന്ധമൊന്നുമില്ലെങ്കിൽ എന്തിനാണ് ഒരു രാത്രി മുഴുവൻ മൈസൂരിലെ ഹോട്ടൽ മുറിയിൽ കഴിഞ്ഞതെന്നാണ് രമ്യയുടെ ചോദ്യം. ''ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലിൽ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാൻ ഹോട്ടലിൽ എത്തിയത്. എന്റെ ആകുലതകൾ മനസിൽവച്ച് രാത്രി മുഴുവൻ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്‌നമാക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. എന്നാൽ നരേഷ് ചെയ്തതാകട്ടെ എന്നെ മറ്റുള്ളവരുടെ മുന്നിൽവച്ച് കളിയാക്കാനാണ് ശ്രമിച്ചത്. അയാൾക്ക് സ്വന്തം തെറ്റ് മറയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്നും രമ്യ പറഞ്ഞു

പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കിൽ എന്തിനാണ് ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയിൽ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തിൽ നിന്നും വന്ന സ്ത്രീയാണ്. എന്റെ ഭർത്താവിൽ നിന്നും അകന്നു കഴിയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.''രമ്യ മാധ്യമങ്ങളോട് പറഞ്ഞു.

രമ്യയെ വിവാഹമോചനം ചെയ്തുവെന്ന് നരേഷ് പറയുമ്പോൾ നിയമപരമായി തങ്ങൾ ഇപ്പോഴും ദമ്പതികളാണെന്നാണ് രമ്യ അവകാശപ്പെടുന്നത്. പവിത്രയെ നരേഷ് വിവാഹം ചെയ്താൽ അതിനു നിയമസാധുതയുണ്ടാകില്ലെന്നും രമ്യ ആരോപിക്കുന്നു.

പവിത്ര ലോകേഷും നരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് വിവാദങ്ങൾക്ക് തുടക്കം. എന്നാൽ വിവാഹ വാർത്ത തെറ്റാണെന്ന പ്രസ്താവനയുമായി നരേഷ് രംഗത്തെത്തി. തന്റെ മൂന്നാം ഭാര്യയായ രമ്യ രഘുപതിയിൽ നിന്ന് താൻ വിവാഹമോചനം നേടാനുള്ള നോട്ടീസ് അയച്ചെന്നും അതിനെത്തുടർന്നുണ്ടായ സ്പർദ്ധ മൂലം, രമ്യ പ്രചരിപ്പിക്കുന്ന നുണകളാണിത് എന്നാണ് നരേഷ് പ്രതികരിച്ചത്.