- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഗുളിക കഴിച്ച് മദ്യപിക്കാൻ തുടങ്ങിയാൽ ഒരു മണികൂർ കൊണ്ട് രക്തത്തിലെ മദ്യാംശം ഒഴിഞ്ഞുപോകും; ഹാംഗ് ഓവർ ഒഴിവാക്കാൻ പറ്റിയ ഗുളിക കണ്ടുപിടിച്ചതിൽ ആഹ്ലാദിച്ച് മദ്യപാനികൾ
ആർത്തുല്ലസിക്കുന്ന ഓരോ സായന്തനവും ഉണരുന്നത് ഭാരം കൂടിയ തലയോട് കൂടിയായിരിക്കും എന്നത് ഒരു അമേരിക്കൻ പഴഞ്ചൊല്ലാണ്. അമിതമായി കുടിച്ച് ആർത്തുല്ലസിച്ച് പിറ്റേന്ന് കാലത്തേ ഹാംഗ്ഓവർ മാറാതെയിരിക്കുമ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്. ഏതായാലും ഈ പഴഞ്ചൊല്ല് പതിരാവാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത്. ഹാംഗ് ഓവർ ഇല്ലാതെയിരിക്കുവാനുള്ള പുതിയ ഗുളിക കണ്ടുപിടിച്ചു വത്രെ!
മിർക്കിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക മദ്യപിക്കുന്നതിനു മുൻപായി കഴിക്കണം. 12 മണിക്കൂറോളം ഇത് പ്രവർത്തനക്ഷമമായിരിക്കും. ഇത് അന്നനാളത്തിൽ വെച്ചു തന്നെ ആൽക്കഹോൾകണികകളെ വിഘടിപ്പിക്കുകയും കരളിൽ എത്താതെ സൂക്ഷിക്കുകയും ചെയ്യും. എന്നാൽ മദ്യപിക്കുന്നതിൽ നിന്നും ഏതെങ്കിലും വിധത്തിൽ നിങ്ങളെ തടയുകയുമില്ല.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞത്, രണ്ട് ഗ്ലാസ്സ് വൈൻ കുടിക്കുന്നതിനു മുൻപായി രണ്ട് ഗുളികൾ കഴിച്ചവരുടെ രക്തത്തിൽ മദ്യപിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആൽക്കഹോളിന്റെ അംശം 70 ശതമാനത്തോളം കുറഞ്ഞു എന്നാണ്. 30 എണ്ണത്തിന്റെ പാക്കറ്റിന് 30പൗണ്ട് വിലയുള്ള ഈ ഗുളിക ഊർജ്ജദായനി കൂടിയാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇന്നുമുതൽ കമ്പനിയുടെ വെബ്സൈറ്റിൽ ഈ മരുന്ന് ലഭ്യമാകുമെന്നും അവർ പറയുന്നു.
കുടിയന്മാരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന് ഒരു കണ്ടുപിടുത്തമാണ് ഈ ഗുളിക എന്ന് മിർക്കിൽ ചീഫ് എക്സിക്യുട്ടീവ് ഹകൻ മാഗ്‌നുസൻ പറയുന്നു. ആഹ്ലാദഭരിതമായ ഒരു സായന്തനത്തിനു ശേഷം സുഖകരമായ ഒരു പ്രഭാത ഇത് ഉറപ്പു നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാസിലസ് കൊയാഗുലൻസ്, ബാസിലസ് സബ്ടിലിസ് എന്നീ ബാക്ടീരിയകളും അമിനൊ ആസിഡ് എൽ സിസ്റ്റീനുമാണ് ഈ ഗുളികയിൽ അടങ്ങിയിരിക്കുന്നത്. ഇവ ആൽക്കഹോളിനെ ജലവും കാർബൺ ഡൈ ഓക്സൈഡുമായി വിഘടിപ്പിക്കുന്നു.
അതായത് കരളിന് ആൽക്കഹോളിനെ വിഘടിപ്പിച്ച് അസെറ്റാൽഡിഹൈഡും അസെറ്റിക് ആസിഡുംഉണ്ടാക്കേണ്ട ജോലി ഒഴിവായിക്കിട്ടും. അതോടൊപ്പം ഈ ഗുളികയിൽ വിറ്റാമിൻ ബി 12 ഉം അടങ്ങിയിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ഊർജ്ജം പകരാൻ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മദ്യപിക്കുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂർ മുൻപെങ്കിലും, മിർക്കിലിന്റെ രണ്ട് ഗുളികകൾ കഴിക്കണം. എന്നാലേ പൂർണ്ണ ഫലപ്രാപ്തി ഉണ്ടാകൂ എന്നുംകമ്പനി നിർദ്ദേശിക്കുന്നു.
യഥാർത്ഥത്തിൽ 1990 കളിൽ വികസിപ്പെച്ചെടുത്തതാണ് ഈ സപ്ലിമെന്റ്. പിന്നീട് അതിൽ ഓരോ മാറ്റങ്ങൾ വരുത്തി അതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയായിരുന്നു. ഇതിലെ ചേരുവകൾ എല്ലാം തന്നെ മനുഷർക്ക് ഉപയോഗിക്കുവാൻ സുരക്ഷിതമായവയാണെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസിയും യു എസ് ഫുഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും സാക്ഷ്യപ്പെടുത്തിയവ തന്നെയാണ്.
എന്നിരുന്നാലും ഹാംഗ്ഓവർ പൂർണ്ണമായും ഒഴിവാക്കാൻ ഈ ഗുളികക്ക് കഴിയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മറ്റുപല കാരണങ്ങളും ഹാംഗ്ഓവറിനു പിന്നിലുണ്ട്. അമിതമായി മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന നിർജ്ജലീകരണം, രക്തത്തിൽ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന കുറവ് എന്നിവയൊക്കെ ഹാംഗ്ഓവറിന് കാരണമാകാം. എന്നിരുന്നാലും ഈ ഗുളിക കഴിച്ചാൽ ചെറിയൊരു വ്യത്യാസമൊക്കെ ദൃശ്യമാകുമെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ