ചെമ്മണ്ണാർ(ഇടുക്കി): വീടിന്റെ കതക് കൂത്തിപ്പൊളിച്ച് അകത്തുകടന്ന കള്ളനെ മൽപ്പിടിത്തത്തിലൂടെ കീഴടക്കാൻ ശ്രമിച്ചെന്നും പിടി വിടുവിച്ച് ഓടി രക്ഷപെട്ടന്നും വീട്ടുടമസ്ഥൻ. പുലർച്ചെ മോഷാടവിന്റെ ജഡം പാതവക്കിലെ പൂരയിടത്തിൽ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

വട്ടപ്പാറ വാരിയപ്പിള്ളിൽ ജോസഫിന്റെ ജഡമാണ് ഇന്ന് പുലർച്ചെ മേലെ ചെമ്മണ്ണാറിന് സമീപം പാതയോരത്ത് കണ്ടെത്തിയത്. തന്റെ വീട്ടിൽ അടുക്കളവാതിൽ പൊളിച്ച് ഇന്ന് പുലർച്ചെ 4.30 -തോടെ ജോസഫ് എത്തിയെന്നും പിടവലിയുണ്ടായെന്നും തുടർന്ന് ഇയാൾ ഓടിരക്ഷപെട്ടെന്നും
ജഡം കണ്ടെത്തിതിന് സമീപം താമസിക്കുന്ന രാജേന്ദ്രൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുക്കള ഭാഗത്തെ കതകിന്റെ പൂട്ടുപൊളിച്ചാണ് ജോസഫ് ഉള്ളിൽക്കടന്നതെന്നാണ് വീട്ടുകാർ പൊലീസിനെ അറയിച്ചിട്ടുള്ളത്. കതക് പൊളിക്കുന്ന ശബ്ദം ഭാര്യ കേട്ടെന്നും വിവരം തന്നെ അറിയിക്കുകയും താനെത്തി ജോസഫിനെ പിടികൂടാൻ ശ്രമിച്ചെന്നും ഇതിനിടയിൽ ഇയാൾ ഓടി രക്ഷപെട്ടെന്നുമാണ് രാജേന്ദ്രൻ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

വീടിന് സമീപം പാതയോരത്തോട് ചേർന്നുള്ള പുരയിടത്തിലെ കൊക്കൊയുടെ ചുവട്ടിലാണ് ഇന്ന് പുലർച്ചെ മൃതദ്ദേഹം കണ്ടെത്തിയത്