ഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാൻ ഉടൻ നടപടി വേണമെന്ന ആവശ്യവുമായി ഹെൽത്ത് ഓർഗനൈസേഷനുകൾ രംഗത്തെത്തി. ഇതിനായി ഫാസ്റ്റ് ട്രാക്ക് റെസിഡൻസി പാത വഴി നഴ്‌സുമാരെ എത്തിക്കാൻ നിർദ്ദേശവും ഉയരുന്നുണ്ട്.നിരവധി ആരോഗ്യ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ തൊഴിൽ വിസ മാറ്റങ്ങൾ അർത്ഥമാക്കുന്നത് ഫാസ്റ്റ് ട്രാക്ക് ഗ്രീൻ ലിസ്റ്റിലുള്ളവർക്ക് തൊഴിൽ വിസ അനുവദിച്ച് ആറ് മാസത്തിനുള്ളിൽ റെസിഡൻസിക്ക് അപേക്ഷിക്കാൻ കഴിയും. എന്നാൽ നഴ്സുമാർ ഉൾപ്പെടെ - 'വർക്ക് ടു വർക്ക് പാത്ത്വേ' പിന്തുടരുമെന്നും ഇവർക്ക് രണ്ട് വർഷത്തെ ജോലിക്ക് ശേഷം മാത്രമെ റെസിഡൻസി സാധ്യമാകുകയൊള്ളൂ.
ൃഫാസ്റ്റ് ട്രാക്ക് സംവിധാനത്തിന് കീഴിൽ, ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റ് പ്രത്യേക പ്രൊഫഷണലുകൾക്ക് അത് ഉടനടി സ്വീകരിക്കാനാകും.

ഇന്നലെയാണ് പുതിയ സംവിധാനത്തിന് കീഴിൽ വിസ അപേക്ഷകൾ തുറന്നത്.ജൂലൈ 4 മുതൽ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിക്ക് അയാളുടെ കുടുംബത്തിനും വേണ്ടിയും ഒരേ സമയം വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും.നിലവിൽ തൊഴിൽ വിസയോ, സ്റ്റുഡന്റ് വിസയോ ഉള്ള വ്യക്തിക്ക് സ്വന്തം പങ്കാളിയെ വിസയ്ക്കായി പിന്തുണയ്ക്കാൻ പറ്റുമെങ്കിൽ ജൂലൈ 4 മുതൽ ആ വ്യക്തിയുടെ പങ്കാളിക്ക് സ്വന്തം താഴിൽ വിസക്കായി നേരിട്ട് അപേക്ഷിക്കാൻ കഴിയും.

തൊഴിൽ വിസയ്ക്കായി പങ്കാളിയെ പിന്തുണയ്ക്കാൻ ജോലി അല്ലെങ്കിൽ സ്റ്റുഡന്റ് വിസ നിബന്ധനകൾ പാലിക്കാൻ സാധിക്കുന്നില്ല എങ്കിൽ പങ്കാളിക്ക് സന്ദർശക വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. ആശ്രിതരായ കുട്ടികൾക്കും ഇത് അനുവദിനീയമാണ്.