പ്രിലിന് ശേഷം ആദ്യമായി സിംഗപ്പൂരിൽ ഇന്ധന വില കുറയുന്നു.കൺസ്യൂമേഴ്സ് അസോസിയേഷൻ ഓഫ് സിംഗപ്പൂർ സ്ഥാപിച്ച പമ്പ് പ്രൈസ് ട്രാക്കറായ ഫ്യുവൽ കാക്കി പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച മുതൽ പമ്പ് ഓപ്പറേറ്റർമാർ പോസ്റ്റ് ചെയ്ത വിലയിൽ മൂന്ന് മുതൽ നാല് സെന്റ് വരെ കുറവ് വന്നിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം ഡീസൽ 3.12 ഡോളറി(SPC) നും 3.14 ഡോളറി(കാൽടെക്സ്, ഷെൽ) നും ഇടയിലാണ്, അതേസമയം 92-ഒക്ടേൻ പെട്രോൾ - Caltex, Esso, SPC എന്നിവയിൽ മാത്രം വിതരണം ചെയ്യുന്നത് - Esso-യിൽ 3.26 ഡോളറിനംം Caltex, SPC-യിൽ 3.30 ഡോളറിനും ആണ്.

95-ഒക്ടേൻ ഇന്ധനം 3.31 ഡോളറി (Esso) നും 3.35 ഡോളറിനും (കാൽടെക്‌സ്, ഷെൽ, സിനോപെക്) നും ഇടയിലാണ്, അതേസമയം 98-ഒക്ടേൻ പെട്രോൾ - 3.78 (എസ്സോ)ഡോളറിനും 3.84 (ഷെൽ) ഡോളറിനും ഇടയിലാണ്.പ്രീമിയം 98-ഒക്ടെയ്ൻ പെട്രോൾ 3.84 (ഷെൽ) മുതൽ 3.99 (കാൽടെക്‌സ്) വരെയാണ് വില.

ഡിസ്‌കൗണ്ടുകൾക്ക് ശേഷം, ഏറ്റവും കുറഞ്ഞ 92-ഒക്ടെയ്ൻ വില 2.67 ഡോളറിലാണ് എസ്സോയിലാണ് (DBS Esso കാർഡ്) ലഭിക്കുക.ത്രീ-സ്റ്റേഷൻ ഓപ്പറേറ്റർ സിനോപെക്കിൽ (OCBC കാർഡുകൾ) ഏറ്റവും വിലകുറഞ്ഞ 95-ഒക്ടേൻ വില 2.63 ഡോളർ ആണ്. വലിയ നെറ്റ്‌വർക്കുകളുള്ള ഓപ്പറേറ്റർമാരിൽ, എസ്സോയിൽ (ഡിബിഎസ് എസ്സോ കാർഡ്) ഏറ്റവും കുറഞ്ഞത് 2.71 ഡോളർ ആണ്.