- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ജീവ കാരുണ്യ പ്രവത്തനത്തിനു അംഗീകാരം; ജോൺ മാത്യുവിനെ റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ പൊന്നാടയും ഫലകവും നൽകി ആദരിച്ചു
ന്യൂ യോർക്ക്: കഴിഞ്ഞ വര്ഷം നാട്ടിൽ നിർധരരായ അഞ്ചു കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുവാൻ ധനസഹായം നൽകിയ ജോൺ മാത്യു വിനെ അയിരൂർ ഗ്രാമ പഞ്ചായത്തും പൗരാവലിയും ചേർന്ന് അനുമോദനം അറിയിച്ചു.ജൂൺ മാസത്തിൽ ഹ്രസ്വ സന്ദർശനത്തിന് ഫാമിലിയോടൊപ്പം നാട്ടിലെത്തിയ ജോൺ മാത്യുവിന് ഒരു അറിയിപ്പു കൂടാതെയാണ് പൗരാവലി അവരുടെ സ്‌നേഹം അറിയിച്ചത്.
പഞ്ചായത്തു പ്രസിഡണ്ട് അനിതാ കുറുപ്പ് അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ പൊന്നാട അണിയിച്ചതോടൊപ്പം അയിരൂർ ഗ്രാമ പഞ്ചായത്തിന്റെ പുരസ്‌കാരവും സമ്മാനിച്ചു.വി പ്രസാദ് പ്രദീപ് അയിരൂർ ജേക്കബ് കോശി വിക്രമൻ നാരായണൻ സൂസൻ ഫിലിപ് അംബുജാഭായ് സുബിൻ കെ ടി സാംകുട്ടി അയ്യകാവിൽ നൈനാൻ കോശി തുടങ്ങിയവർ ജോൺ മാത്യുവിനെ അനുമോദിച്ചു പ്രസംഗം നടത്തി.
അമേരിക്കയിലെ ജീവ കാരുണ്യ സംഘനയായ എക്കോയുടെ 2021-ലെ മികച്ച ജീവകാരുണ്യ പ്രവത്തനത്തിനു ജോൺ മാത്യു വിനു അവാർഡ് ലഭിച്ചിട്ടുണ്ട്.
സ്വന്തം വരുമാനത്തിൽ നിന്നും ഒരു പങ്കു ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് എല്ലാ മാസവും മാറ്റി വച്ച് നാട്ടിലെ സാമ്പത്തീക ബുദ്ധിമുട്ടു അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് ഇത്തരം പ്രവർത്തങ്ങൾ നടത്തുന്നത്.32 വർഷക്കാലമായി ഫാമിലിയായി ന്യൂ യോർക്ക് ന്യൂ ഹൈഡ് പാർക്കിൽ താമസിച്ചു വരുന്ന ജോൺ മാത്യു അയിരൂർ ചെറുകര കോളക്കോട്ട് കുടുംബാംഗമാണ്.
(എബി മക്കപ്പുഴ)