അക്രോൺ : ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ചു ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവും കറുത്തവർഗക്കാരനുമായ ജെയ്ലാന്റ് വാക്കറിനു(25) നേരെ 90 തവണയെങ്കിലും വെടിയുതിർത്ത എട്ട് പൊലീസ് ഉദ്യോഗസ്ഥരെ ശമ്പളത്തോടുകൂടിയ അഡ്‌മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.

50 മൈൽ വേഗതയിൽ പോയിരുന്ന വാഹനത്തെയാണ് പൊലീസ് പിന്തുടർന്നത്. പൊലീസിനെ കണ്ടതോടെ വേഗത 15 മൈലായി കുറച്ചെങ്കിലും, പൊലീസ്, വാഹനം നിറുത്താത്തതിനെ തുടർന്ന് നിറയൊഴിക്കുകയായിരുന്നു. കുറച്ചുദൂരം പിന്നിട്ടശേഷം കാറിൽ നിന്നും ഇറങ്ങി അക്രൈൺ പാർക്കിങ് ലോട്ടിനടുത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജെയ്ലാന്റിനെയാണ് എട്ടു പൊലീസ് ഓഫീസർമാർ ചേർന്ന് തൊണ്ണൂറോളം റൗണ്ട് വെടിയുതിർത്തുകൊലപ്പെടുത്തിയത്.

ക്ാറിലിരുന്ന പൊലീസിനു നേരെ വെടിയുതിർത്തുവെന്ന വാദം ഇന്നു പൊലീസ് ബോഡിക്യാം പുറത്തുവിട്ടതോടെ തെറ്റാണെന്ന് തെളിഞ്ഞു. പ്രതിയുടെ കയ്യിൽ തോക്കുണ്ടായിരിക്കാം എന്ന് കരുതിയാണ് നിറയൊഴിച്ചതെന്നും, എന്നാൽ ജെയ്ലാന്റിന്റെ കൈവശം തോക്കില്ലായിരുന്നുവെന്നും പിന്നീട് കണ്ടെത്തി. ജോർജ് ഫ്ളോയ്ഡിനു ശേഷം ഇത്രയും ക്രൂരമായി കൊല്ലപ്പെടുന്ന കറുത്ത വർഗക്കാരനാണ് ജയ്ലാന്റ്. സംഭവത്തിനുശേഷം ഇത്രയും ക്രൂരമായി കൊല്ലപ്പെടുന്ന കറുത്തവർഗക്കാരനാണ് ജയ്ലാന്റ്. സംഭവത്തിനുശേഷം കാർ പരിശോധിച്ച പൊലീസ് ഒരു ഹാൻഡ് ഗണ്ണും, മാഗസിനും കണ്ടെടുത്തിരുന്നു. പൊലീസ് ചീഫും, അക്രോൺ സിറ്റി മേയറും നടത്തിയ പത്രസമ്മേളനത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ജയ്ലാന്റിനെ കൊലപാതകത്തിൽ പ്രതിഷേധിച്ചു വൻ പ്രകടനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്.