- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്ദി മത്സരം സീസൺ 2 സംഘടിപ്പിച്ചു
മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്ദി മത്സരം സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിരവധി പേര് പങ്കാളികൾ ആയി.ലുലു ഹൈപ്പർ മാർക്കറ്റ് മുഖ്യ പ്രായോജകർ ആയ
മത്സരത്തിനു മാറ്റേകി എം എം എസ് സർഗ്ഗവേദി യുടെയും മഞ്ചാടി ബാലാവേദി യുടെയും വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.
മുഹറഖ് മലയാളി സമാജം രക്ഷധികാരി എബ്രഹാം ജോൺ, എഴുത്ത്കാരിയും കവിയത്രിയും ആയ ഷെമിലി പി ജോൺ എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. എം എം എസ് പ്രസിഡന്റ് ഷിഹാബ് കറുക പുത്തൂർ, സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, വനിതാ വേദി കൺവീനർ ദിവ്യ പ്രമോദ്, എം എം എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ്, വനിതാ വേദി ജോ. കൺവീനർ മുജീബ്, ഷംഷാദ് അബ്ദുൽ റഹുമാൻ എന്നിവർ നേതൃത്വം നൽകി.
വിമിത സനീഷ്,മനാറ സിദ്ദിഖ് എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ സജ്ന ശംസുദ്ധീൻ ഒന്നാം സമ്മാനത്തിന് അർഹത നേടി.രണ്ടാം സമ്മാനം ഹന മുഹമ്മദ്ഹാഷിമും മൂന്നാം സമ്മാനം സജ്ന ശറഫുദ്ധീനും റുമാന ഫാമി,നദ ഫർമി ഹിഷാം എന്നിവർ നാലും അഞ്ചും സമ്മാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനവിതരണം സമാജം ഭാരവാഹികൾ നിർവഹിച്ചു.