- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂർ: പതിമൂന്ന് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം ഗാരമാരി സ്വദേശി റാഷിദ് അലി (37 )യെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്ത് വരുന്ന പ്രതി നാല് ദിവസംമുൻപാണ് അസമിൽ പോയി വന്നത്.
കിലോയ്ക്ക് 3000 രൂപയ്ക്ക് അസമിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് ചെറിയ പൊതികളാക്കി അഞ്ഞൂറും , ആയിരവും രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. പറക്കോട് വെമ്പള്ളിക്കടുത്ത് കെട്ടിടങ്ങളുടെയും, കിണർ റിങ് വർക്കിന്റെയും കോൺട്രാക്ടറുടെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഭാര്യാ സഹോദരനൊപ്പം രണ്ടു ദിവസം മുമ്പാണ് താമസിക്കാൻ വന്നത്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയാലാണ് പ്രതി പിടിയിലാകുന്നത്. ഏ.എസ്‌പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി എം.കേഴ്‌സൺ, എസ്‌ഐ മാരായ എംപി.എബി , ഏ.ബി.സതീഷ്, ടി.സി.ജോണി, എഎസ്ഐ മാരായ കെ.പി.വിജു, കെ.എ.നൗഷാദ് , എൻ.കെ.ജേക്കബ്ബ് , എം.ജി സജീവ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൽദോ മാത്യൂ , എം.കെ.അലി കുഞ്ഞ്, വർഗീസ് ടി വേണാട്ട്, എഡ്വിൻ മാത്യൂ ,ഹോംഗാർഡ് , എൻ.കെ.യാക്കോബ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.