- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ വിവിധയിടങ്ങളിൽ കനത്ത മഴ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ
അബുദാബി: യുഎഇയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച ശക്തമായ മഴ ലഭിച്ചതോടെ പൊതുജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. പല സ്ഥലങ്ങളിലും ശക്തമായ ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. അതേസമയം ഉഷ്ണകാലത്ത് രാജ്യത്ത് ലഭിച്ച മഴയുടെ കാരണം ക്ലൗഡ് സീഡിങ് ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വീറ്റുകൾ സൂചിപ്പിക്കുന്നു.
യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച പ്രധാനമായും കനത്ത മഴ ലഭിച്ചത്. വിവിധയിടങ്ങളിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അൽ ഐൻ മരുഭൂമിക്ക് പുറമെ, അൽ ഹിലി, മസാകിൻ, അൽ ശിക്ല എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Next Story




