സ്എൻസിഎഫ് തൊഴിലാളികളെ പ്രതിനിധീകരിച്ച് നാല് ട്രെയിൻ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബുധനാഴ്ച (ജൂലൈ 6) ഫ്രാൻസിന് ചുറ്റുമുള്ള ട്രെയിൻ യാത്രയ്ക്ക് കനത്ത തടസ്സമുണ്ടാക്കും.ശമ്പളം സംബന്ധിച്ച് ഉള്ള തർക്കത്തിൽ ജീവനക്കാർ സമരത്തിനിറങ്ങുന്നതോടെ നിരവധി സർവ്വീസുകളാണ് റദ്ദാക്കുക.

ഫ്രാൻസിലെ അതിവേഗ TGV ട്രെയിനുകളുടെ നാലിലൊന്ന് റദ്ദ് ചെയ്യും അതേസമയം പ്രാദേശിക TER ട്രെയിനുകളിൽ 40% മാത്രമേ സഞ്ചരിക്കൂ. പാരീസിലെയും ഐൽ-ഡി-ഫ്രാൻസ് മേഖലയിലെയും ട്രെയിൻ ലൈനുകളും സാരമായി തടസ്സപ്പെടും.വ്യാഴാഴ്ച (ജൂലൈ 7) ആരംഭിക്കുന്ന ഫ്രാൻസിലെ വാർഷിക സ്‌കൂൾ വേനൽക്കാല അവധിക്ക് ഒരു ദിവസം മുമ്പാണ് പണിമുടക്ക്
എന്നതും ശ്രദ്ധേയമാണ്.

24 മണിക്കൂർ ആണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.എന്നിരുന്നാലും, ഇന്റർസൈറ്റ്, റീജിയണൽ TER സേവനങ്ങളെ ആണ് വാക്കൗട്ട് സാരമായി ബാധിക്കുക മൂന്നിൽ ഒരു ഇന്റർസൈറ്റ് ട്രെയിൻ മാത്രം ആണ് ഓടുന്നത്.അതേസമയം പാരീസ്-നൈസ് ഒഴികെയുള്ള എല്ലാ രാത്രികാല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്, കൂടാതെ ഷെഡ്യൂൾ ചെയ്ത അഞ്ച് പ്രാദേശിക TER സർവീസുകളിൽ മൂന്നെണ്ണം ഓടില്ല.