- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ ബാക്ക് ടു സ്‌കൂൾ അലവൻസ് വർദ്ധിപ്പിക്കും; ഓഗസ്റ്റ് മുതൽ നാല് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് 260 യൂറോ വരെ സഹായം
രാജ്യത്തെ മന്ത്രിമാർ പുറത്തിറക്കിയ പുതിയ പ്ലാനുകൾക്ക് കീഴിൽ വിദ്യാലയങ്ങളിലേയ്ക്ക് മടങ്ങുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സർക്കാർ നൽകുന്ന സഹായമായ ബാക്ക് ടു സ്‌കൂൾ അലവൻസ് വർദ്ധിക്കും. അലവൻസിൽ 100 യൂറോ വരെയാണ് വർദ്ധനവ്.ഓഗസ്റ്റ് മാസം മുതൽ വർദ്ധനവ് നിലവിൽ വരും.
നാല് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് നേരത്തെ 160 യൂറോ നൽകിയിരുന്നത് 260 യൂറോയായി വർദ്ധിപ്പിക്കും. 11 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തെ 285 യൂറോ നൽകിയിരുന്നത് 385 യൂറോയായി വർദ്ധിപ്പിക്കും. സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്.
കൂടാതെ സ്‌കൂൾ മീൽസ് പ്രോഗ്രാമിന്റെ വലിയൊരു വിപുലീകരണവും ഉണ്ടാകും, പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾക്ക് സ്‌കൂൾ ട്രാൻസ്പോർട്ട് ഫീസ് ഒഴിവാക്കും.സ്‌കൂൾ ട്രാൻസ്പോർട്ട് ടിക്കറ്റിന് അപേക്ഷിച്ചവർക്ക് ആണ് സ്‌കൂൾ ട്രാൻസ്പോർട്ട് ഫീസ് ഒഴിവാക്കുമെന്നും സർക്കാർ അറിയിച്ചത്.