ന്യൂസൗത്ത് വെയിൽസിൽ പ്രളയം ബാധിച്ചവർക്ക് 1000 ഡോളർ വീതം അടിയന്തര ധനസഹായം നല്കാർ സർക്കാർ തീരുമാനിച്ചു.23 ലോക്കൽ ഗവൺമെന്റ് ഏരിയകളിൽ വഴിയാണ് അടിയന്തര ധനസഹായം വിതരണം ചെയ്യുക.പ്രായപൂർത്തിയായവർക്ക് 1,000 ഡോളർ വീതവും, കുട്ടികൾക്ക് 400 ഡോളർ വീതവുമാണ് ഡിസാസ്റ്റർ റിക്കവറി പേയ്മെന്റായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

നാലു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ആയിരക്കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്ത മഴക്ക് കാരണമായത്. വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നൂറിലേറെ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ തുക ഭക്ഷണം, വസ്ത്രം അല്ലെങ്കിൽ താൽക്കാലിക താമസം എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി ദുരിതബാധിതർക്ക് ഉപയോഗിക്കാം.ജൂലൈ 7 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ അർഹയാരായവർക്ക്ധ നസഹായത്തിനായി അപേക്ഷിക്കാം.

ദുരന്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള 23 ലോക്കൽ ഗവൺമെന്റ് ഏരിയകളിൽ താമസിക്കുന്നവർക്കാണ് ഡിസാസ്റ്റർ റിക്കവറി പേയ്മെന്റിന് അർഹതയുണ്ടാകുക. ഈ മേഖലകളിൽ താമസിക്കുന്ന ഓസ്ട്രേലിയൻ റസിഡൻസിനും, അർഹതയുള്ള മറ്റ് വിസ ഉടമകൾക്കും അടിയന്തര ധനസഹായം ലഭ്യമാകും

ദമ്പതികൾ രണ്ടുപേർക്കും ഡിസാസ്റ്റർ റിക്കവറി പേയ്മെന്റിന് അർഹതയുണ്ടാകും. എന്നാൽ പ്രായപൂർത്തിയായ ഓരോരുത്തരം ഇതിനായി പ്രത്യേകം അപേക്ഷ നൽകണം.16 വയസ്സിന് താഴെയുള്ളവർക്കാണ് കുട്ടികൾക്കുള്ള ധനസഹായത്തിന് അർഹതയുണ്ടാകുക.