- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മന്ത്രി സജിചെറിയാൻ രാജിവച്ച് നിയമ നടപടി നേരിടണം; ഒഐസിസി ഇൻകാസ് ഖത്തർ
പരിപാവനമായ ഇന്ത്യൻ ഭരഘടനയെ അടച്ചാക്ഷേപിച്ച് അവഹേളന പ്രസംഗംനടത്തിയ CPM മന്ത്രി സജിചെറിയാൻ മന്ത്രി സ്ഥാനവും MLA സ്ഥാനവും രാജിവച്ച് നിയമ നടപടി നേരിടണമെന്ന് OICC ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിററി ആവശ്യപ്പെട്ടു.
സ്വയം രാജിവെച്ചില്ലെങ്കിൽ സജിചെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ ആവശ്യപെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ പിന്നിൽ നിന്ന് കുത്തിയ പ്രസ്ഥാന ക്കാരുടെ പിന്മുറക്കാരാണ് കേരളം ഭരിക്കുന്നത്.
ഇന്ത്യൻ ദേശീയതയോടും, ജനാധിപത്യ റിപ്പബ്‌ളിക്കിനോടും കുറും വിധേയത്വവും പാടില്ലെന്ന് പഠിപ്പിച്ച കമ്മ്യുണിസ്‌ററ് പാർട്ടി ക്‌ളാസുകളിൽ പഠിച്ച സജിചെറിയാന്റെ നാവിൽ നിന്ന് വന്ന വാക്കുകൾ കേവലം 'നാവ്പിഴ' യല്ലെന്നും,പണ്ട് രഹസ്യമായി പഠിച്ചതും പഠിപ്പിച്ചതും പരസ്യമായി പറഞ്ഞത് ഭരണത്തിന്റെ പിൻബലം കൊണ്ടാണെന്ന് പ്രസിഡണ്ട് സമീർ ഏറാമല വ്യക്തമാക്കി .
സംഘപരിവാർശക്തികൾ ഭരണഘടനയെ മാററിയെഴുതാൻ ഒരു വശത്ത് ശ്രമിക്കുമ്പോൾ, മറുവശത്ത് CPM നേതാക്കൾ ഭരണഘടനയെ ലോകത്തിനുമുൻപിൽ അപമാനിക്കുന്നത് ഒരുകാരണവശാലും അനുവദിക്കരുതെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
മഹത്തായ ഭരണഘടനയെ ബഹുമാനിക്കേണ്ടതുംസംരക്ഷിക്കേണ്ടതും ഓരോപൗരന്റെയും കടമയാണെന്നും സമീർ ഏറാമല ഓർമിപ്പിച്ചു.