ഹറിൻ കേരളീയ സമാജം സമ്മർ ക്യാമ്പിന് ജൂലൈ 05 ന് തിരി തെളിഞ്ഞു . ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈ ഭദ്രദീപം കൊളുത്തി സമാജം സമ്മർ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി .ർഗീസ് കാരക്കൽ , വൈസ് പ്രസിഡന്റ് കുന്നത്ത് ,ട്രെഷറർ ആഷ്ലി കുര്യൻ ക്യാമ്പ് ജനറൽ കൺവീനർ മനോഹരം പാവറട്ടി ക്യാമ്പ് കൺവീനർ ഷീജ വീരമണി, ജോയിന്റ് കൺവീനർ ബിനിത ജിയോ മറ്റു ടീച്ചർമാർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഒരു സമ്മർ ക്യാമ്പ് ആണ് ഇപ്രാവശ്യത്തേത് എന്ന് സമാജം ജനറൽ സെക്രട്ടറി അറിയിച്ചു.

ജൂലൈ 05 ന് ആരംഭിച്ച് ഓഗസ്റ്റ്19വെള്ളിയാഴ്‌ച്ച അവസാനിക്കും വിധമാണ് ഈ വർഷത്തെ ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് സമാജം പ്രസിഡണ്ട് .പി.വി . രാധാകൃഷ്ണ പിള്ള അറിയിച്ചു.ചിക്കൂസ് ശിവനും , .രാജേശ്വരി ശിവനും ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം കൊടുക്കുവാനായി എത്തിച്ചേരുന്നത് എന്ന് വൈസ് പ്രസിഡന്റ് കുന്നത്ത് അറിയിച്ചു.