- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ: സിന്ധുവും പ്രണോയിയും കശ്യപും രണ്ടാം റൗണ്ടിൽ, സൈനയും സമീർ വർമയും ആദ്യ റൗണ്ടിൽ പുറത്ത്
ക്വാലാലംപൂർ: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. മലയാളിതാരം എച്ച്.എസ്.പ്രണോയ്, പി.വി സിന്ധു,സായ് പ്രണീത്, പി.കശ്യപ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. എച്ച്.എസ്.പ്രണോയ്, ഫ്രഞ്ച് താരം ബ്രൈസ് ലെവർഡെസിനെ അനായാസം മറികടന്നു. സ്‌കോർ 21-19, 21-14.
ഏഴാം സീഡായ സിന്ധു,ചൈനീസ് താരം ബിങ് ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് തോൽപ്പിച്ചത്. സ്‌കോർ 21-13, 17-21,21-15. അതേസമയം വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈനാ നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്തായി. ദക്ഷിണ കൊറിയയുടെ കിം ഗാ യുന്നിനോട് ആദ്യ ഗെയിം നേടിയശേഷം രണ്ട് ഗെയിം കൈവിട്ടാണ് സൈന തോറ്റത്. സ്‌കോർ 21-16 17-21 14-21. കഴിഞ്ഞ ആഴ്ച നടന്ന മലേഷ്യൻ ഓപ്പൺ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിലും സൈന ആദ്യ റൗണ്ടിൽ പുറത്തായിരുന്നു
പുരുഷ സിംഗിൾസിൽ പി കശ്യപും സായ് പ്രണീതും രണ്ടാം റൗണ്ടിലെത്തിയപ്പോൾ സമീർ വർമ ആദ്യറൗണ്ടിൽ തോറ്റ് പുറത്തായി. കശ്യപ് മലേഷ്യയുടെ ടോമി സുഗിയാർത്തോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകളിൽ ജയിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോർ 16-21, 21-16, 21-16. സായ് പ്രണീത് ഗ്വാട്ടിമാലയുടെ കെവിൻ കോർഡനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണീത് മറികടന്നത്. 21-8, 21-9. സമീർ വർമ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയൻ ചെന്നിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായി തോറ്റു. സ്‌കോർ- 21-10 12-21 14-21.
സ്പോർട്സ് ഡെസ്ക്