കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവർത്തകൻ പാലോളിമുക്ക് വാഴേന്റെവളപ്പിൽ ജിഷ്ണുരാജിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിംലീഗ് പ്രവർത്തകൻ അറസ്റ്റിൽ. പാലോളി മുക്ക് മുസ്ലിം ലീഗ് ശാഖാ ഭാരവാഹി കൂടപ്പുറത്ത് മുഹമ്മദ് നൗഫലിനെ(31)യാണ് ബുധൻ അറസ്റ്റ് ചെയ്തത്. മൂന്ന് മുസ്ലിംലീഗ് പ്രവർത്തകർ നേരത്തെ റിമാൻഡിലുണ്ട്. നൗഫലിനെയും റിമാൻഡ് ചെയ്തു.

ഇതോടെ ജിഷ്ണുരാജ് വധശ്രമവുമായി ബന്ധപ്പെട്ട് റിമാൻഡിലായവർ 11 ആയി. ജൂൺ 23ന് അർധരാത്രിയിലാണ് ജിഷ്ണുവിനെ മുപ്പതോളം പേരടങ്ങുന്ന സംഘം ഭീകര മർദനത്തിനിരയാക്കിയശേഷം സമീപത്തെ തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ ബാലുശേരി പൊലീസിന് ലഭിച്ചത്.