- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ കേന്ദ്രമന്ത്രിമാരില്ല; ന്യൂനപക്ഷകാര്യം സ്മൃതി ഇറാനിക്ക്; സിന്ധ്യയ്ക്ക് സ്റ്റീൽ വകുപ്പിന്റെ അധിക ചുമതല
ന്യൂഡൽഹി: രാജിവച്ച കേന്ദ്ര മന്ത്രിമാരായ മുഖ്താർ അബ്ബാസ് നഖ്വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ അധിക ചുമതല സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കൈമാറി.
മുക്താർ അബ്ബാസ് നഖ്വി കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷകാര്യ വകുപ്പിന്റെ ചുമതല വനിത, ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കാണ്. രാം ചന്ദ്ര പ്രസാദ് സിങ് കൈകാര്യം ചെയ്തിരുന്ന സ്റ്റീൽ വകുപ്പ് ജ്യോതിരാദിത്യ സിന്ധ്യയെ ഏൽപ്പിച്ചു. നിലവിൽ വ്യോമയാന മന്ത്രിയാണ് സിന്ധ്യ.
നഖ്വിയുടെയും രാം ചന്ദ്ര പ്രസാദ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് രാജി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും രാജിവച്ചത്.
ബിജെപി നേതാവായ നഖ്വിക്കും ജെഡിയു നേതാവായ സിങ്ങിനും പാർട്ടികൾ വീണ്ടും രാജ്യസഭാ ടിക്കറ്റ് നൽകിയിരുന്നില്ല. സഭാംഗമല്ലാതെ ആറു മാസം കൂടി മന്ത്രിസ്ഥാനത്തു തുടരാമെന്നിരിക്കെ, ഇരുവരും തുടരേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം എന്നാണ് സൂചന.




