- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്; പവന് 600 രൂപ കുറഞ്ഞ് 37,480 രൂപയിലെത്തി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. പവന് 600 രൂപ കുറഞ്ഞ് 37,480 രൂപയിലെത്തി. ഗ്രാമിന് 75 രൂപതാഴ്ന്ന് 4,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 38,080 രൂപയായിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 38,480 രൂപ ജൂലൈ അഞ്ചിന് രേഖപ്പെടുത്തിയിരുന്നു.
ജൂലൈ ഒന്നിന് രാവിലെ പവൻ വില 38,280 രൂപയും ഉച്ചക്ക് ശേഷം 38,080 രൂപയുമായിരുന്നു. തുടർന്ന് രണ്ടാം തീയതി രാവിലെ വില 38,400ലേക്ക് ഉയരുകയും ഉച്ചക്ക് ശേഷം 200 രൂപ കുറഞ്ഞ് 38,200 രൂപയിലുമെത്തി. ഈ വില മൂന്നാം തീയതി തുടർന്നെങ്കിലും നാലാം തീയതി 38,400ലേക്ക് വീണ്ടും ഉയരുകയായിരുന്നു.
Next Story