- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാപാര മേഖലയിൽ വളർച്ചയ്ക്ക് ചൈനയുടെ രഹസ്യ നീക്കങ്ങൾ; ലോകരാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു; തായ്വാൻ ബലപ്രയോഗത്തിലൂടെ കൈയടക്കാനും നീക്കം; മുന്നറിയിപ്പുമായി യു എസ് - ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ
ലണ്ടൻ: വ്യാപര മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കുന്നതിനുള്ള രഹസ്യ നീക്കങ്ങൾ ചൈന നടത്തുന്നതായും ലോകരാഷ്ട്രങ്ങൾക്ക് മേൽ രഹസ്യമായി സമ്മർദ്ദം ചെലുത്തുന്ന നീക്കങ്ങളാണ് നടക്കുന്നതെന്നും ചൈനിസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ലോകം കടുത്ത ഭീഷണിയാണ് അഭിമുഖീകരിക്കുന്നതെന്നും ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ചൈനയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇരു രഹസ്യാന്വേഷണ ഏജൻസികളുടേയും പ്രതികരണം.
ചൈനയിൽ നാല് വർഷം മുമ്പുള്ളതിന്റെ ഏഴിരട്ടി അന്വേഷണങ്ങൾ നിലവിൽ നടത്തുന്നുണ്ടെന്നും രാജ്യത്തിന്റെ വ്യാപകമായ ഇടപെടലുകളെ നേരിടാൻ 'വീണ്ടും വളരാൻ' പദ്ധതിയിടുകയാണെന്നും എംഐ 5 ന്റെ ഡയറക്ടർ ജനറൽ കെൻ മക്കല്ലം പറഞ്ഞു. ബുധനാഴ്ച ലണ്ടനിലെ എംഐ 5 ന്റെ തേംസ് ഹൗസ് ആസ്ഥാനത്ത് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈന ഉയർത്തുന്ന ആശങ്കകൾ പങ്കുവച്ചത്.
പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിറ്റി പാർട്ടി 'ലോകമെമ്പാടും രഹസ്യമായി സമ്മർദ്ദം ചെലുത്താൻ' ശ്രമിക്കുന്നതിനെക്കുറിച്ച് സുരക്ഷാ മേധാവികൾ മുന്നറിയിപ്പ് നൽകി. ആഗോള സാമ്പത്തിക ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസുകൾ, പ്രത്യേകിച്ച് തായ്വാൻ - ചൈനയുമായി വീണ്ടും സംയോജിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുത്ത രാജ്യങ്ങൾ എന്നിവയ്ക്ക് ചൈനീസ് സർക്കാർ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. എഫ്ബിഐയുടെയും എംഐ 5ന്റെയും മേധാവികൾ ആദ്യമായാണ് ഒരു പൊതുവേദി പങ്കിടുന്നത് 'ചൈന നമ്മുടെ ദേശീയ ജീവിതത്തിന്റെ പല വശങ്ങളിലും വ്യാപിക്കുന്നു. തായ്വാൻ ബലപ്രയോഗത്തിലൂടെ കൈയടക്കാൻ ചൈന ശ്രമിച്ചാൽ അത് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തായ്വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ലെന്ന് ചൈന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി ചൈനീസ് പ്രതിരോധമന്ത്രി വൂ ഖിയാൻ നടത്തിയ ചർച്ചയിലാണ് നേരത്തെ മുന്നറിയിപ്പ് നൽകിയത്. ചൈനയിൽ നിന്ന് തായ്വാനെ വേർപെടുത്താൻ ആരും ശ്രമിച്ചാലും എന്തു വില കൊടുത്തും അവർക്കെതിരെ ചൈന യുദ്ധം ചെയ്യുമെന്ന് വൂ ഖിയാൻ വ്യക്തമാക്കിയിരുന്നു.




