തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശിയായ ഗോപിയാണ് മരിച്ചത്. രാവിലെ പ്രഭാതകൃത്യങ്ങൾക്കായി പുറത്തേക്കിറക്കിയപ്പോഴായിരുന്നു സംഭവം. മോഷണക്കേസിൽ 6 മാസം ശിക്ഷിക്കപ്പെട്ടയാളാണ് ഗോപി. അടുത്ത ബുധനാഴ്ച പുറത്തിറങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.