- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരുന്നൂറോളം പേർക്ക് ആയുധ പരിശീലനം നൽകി; മൂന്ന് പോപ്പുലർഫ്രണ്ട് പ്രവർത്തകർ തെലങ്കാനയിൽ അറസ്റ്റിൽ
ഹൈദരാബാദ്: ഇരുന്നൂറോളം പേർക്ക് ആയുധ പരിശീലനം നൽകിയെന്നതിന്റെ പേരിൽ മൂന്ന് പോപ്പുലർഫ്രണ്ട് പ്രവർത്തകരെ നിസാമാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് അബ്ദുള്ള, മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് അബ്ദുൾ മൊബീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ ഗൂഢാലോചന, രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് നിസാമാബാദ് പൊലീസ് കമ്മിഷണർ കെ.ആർ നാഗരാജു പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം യുവാക്കൾക്ക് ആയുധ പരിശീലനം നൽകാൻ അറസ്റ്റിലായവർ ഒരു കദീർ എന്നയാളെ ഏർപ്പാടാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കദീറിന് വീട് വെക്കാനുള്ള സഹായവും ആറ് ലക്ഷം രൂപയുമാണ് ഇതിനായി അറസ്റ്റിലായവർ ഓഫർ ചെയ്തിരുന്നത്.
തെലങ്കാനയിൽ വർഗീയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. തുടർന്ന് പൊലീസ് സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിച്ച് വരികയായിരുന്നു. 200 ഓളം ആളുകൾക്ക് ആയുധ പരിശീലനം നൽകിയിട്ടുണ്ടെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്