- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
നോർക്കയും ലോകകേരളസഭയും ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തണം: ഇൻകാസ് ഫുജൈറ
ഫുജൈറ: കോവിഡ് ഭീതി കുറഞ്ഞ പശ്ചാത്തലത്തിൽ വേനലവധിയിൽ കുടുംബസമേതം നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കുന്ന തരത്തിൽ ഇന്ത്യയിലെക്കുള്ള വിമാന യത്രാകൂലി വർദ്ധനയിൽ ഇളവ് വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. ഇൻകാസ് പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു വർഷവും നാട്ടിൽ പോകാൻ കഴിയാതിരുന്ന സാധാരണക്കാരായ കുടുംബങ്ങൾ യാത്രക്കൊരുങ്ങുമ്പോൾ അവരെ നിരാശപ്പെടുത്തുന്ന യാത്രാ നിരക്കാണ് ഈടാക്കുന്നത്. നോർക്കയും ലോകകേരളസഭയും ഇടപെട്ട് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തണം. കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്തത് പോലെ ഈ അവസരത്തിലും അതിന് കഴിയുമോ എന്ന് പരിശോധിക്കണം. എന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ലാ പ്രസിഡന്റ് നാസർ പറമ്പിൽ അധ്യക്ഷത വഹിച്ചു....സെക്രട്ടറി ഉസ്മാൻ ചൂരക്കോട് സ്വാഗതം ആശംസിച്ചു..സ്റ്റേറ്റ് കമ്മറ്റി ജനറൽ സെക്രട്ടറി ജോജു മാത്യു മുഖ്യ പ്രഭാഷണം നടത്തി, ഒഐസിസി ഗ്ലോബൽ കമ്മറ്റി മെമ്പർ പിസി.ഹംസ, ട്രഷറർ നാസർ പാണ്ടിക്കാട് എന്നിവർ ആശംസ പ്രസംഗം നടത്തി...പാലക്കാട് ജില്ലാ ജനറൽ സക്രട്ടറി സുബൈർ എടത്തനാട്ടുകര നന്ദിയും രേഖപ്പെടുത്തി.. ഫുജൈറയിൽ താമസിക്കുന്ന പാലക്കാട് ജില്ലയിലെ നിരവധി ഇൻകാസ് പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു