- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെല്ലാനത്ത് ഇറിഗേഷൻ വകുപ്പും, സർക്കാരും പരസ്പരം പഴി ചാരി മാറി നിൽക്കുമ്പോൾ,പ്രശ്നങ്ങൾ അനുഭവിക്കുന്നത് പാവപെട്ട ജനങ്ങൾ;ആം ആദ്മി പാർട്ടി
ചെല്ലാനം പഞ്ചായത്ത് കണ്ണമാലി പള്ളിക്ക് സമീപം, ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം പ്രവർത്തകർ രാവിലെ 7.30 നു തന്നെ ജെ.സി.ബി കൊണ്ടുവന്ന് മണൽവാട (താത്കാലിക മണൽ തിട്ട) ബലപ്പെടുത്തുന്ന ജോലി ആരംഭിച്ചു. ഉച്ചയ്ക്ക് കടൽ കയറ്റം രൂക്ഷം ആയതു മൂലം, മണൽ തിട്ട ബലപ്പെടുത്തുന്ന ജോലി നിർത്തി വെക്കേണ്ടി വന്നു
അം ആദ്മി പാർട്ടി കൊച്ചി മണ്ഡലം കൺവീനർ ക്യാപ്റ്റൻ ബേസിൽ പീറ്ററും ആം ആദ്മി പ്രവർത്തകരും സജീവമായി ആ മേഖലയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുത്തു.
പലസ്ഥലങ്ങളിലും നാട്ടുകാർ മണൽ ചാക്കുകളിൽ മണ്ണ് നിറക്കുന്ന ജോലി പുരോഗമിക്കുന്നുണ്ടെങ്കിലുംമണൽ ചാക്കുകളുടെ ലഭ്യതക്കുറവ് പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം താത്കാലികമായി ആവശ്യമായ പ്ലാസ്റ്റിക് ചാക്കുകൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.
Next Story