ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (AAPCA) കുവൈത്തിൽ ജൂലൈ 8, വെള്ളിയാഴ്‌ച്ച വൈകീട്ട് 5 മണിക്ക് അബ്ബാസിയ ഹെവൻസ് ഹാളിൽ പ്രവർത്തക സംഗമവും 'നമ്മുടെ രാജ്യം, നമ്മുടെ ഭാവി' സൗഹൃദസംവാദവും സംഘടിപ്പിക്കുന്നതായ് ആം ആദ്മി സോസൈറ്റി കുവൈത്ത് - ഒഐഎ ഭാരവാഹികൾ അറിയിച്ചു.

കുവൈത്ത് സന്ദർശ്ശിക്കുന്ന ആം ആദ്മി പാർട്ടി കേരള സ്റ്റേറ്റ് ട്രഷറർ പികെ മുസ്തഫ സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രവർത്തക സംഗമാനന്തരം വൈകീട്ട് 7 മണിക്ക് നാട്ടിലെ മാറി വരുന്ന സാമൂഹിക അന്തരീക്ഷത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തും വിധം 'നമ്മുടെ രാജ്യം, നമ്മുടെ ഭാവി' എന്ന വിഷയത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ ഭാരവാഹികളുടെ സൗഹൃദസംവാദവും ഉണ്ടായിരിക്കുന്നതാണു..

ഏവരേയും സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നതായ് മുബാറക്ക് കാമ്പ്രത്ത്, വിജയൻ ഇന്നാസിയ, എൽദോ അബ്രഹാം എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 66387619, 69609839 , 66455687 എന്നീ നംബറുകളിൽ ബന്ധപ്പെടാവുന്നതാണു.