- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറിനേറ്റ പരിക്ക് ഗുരുതരം; റാഫേൽ നദാൽ വിമ്പിൾഡൻ ഫൈനലിൽ നിന്നും പിന്മാറി: ഇന്നലെ പരിശീലനത്തിനിറങ്ങിയെങ്കിലും അവസാന നിമിഷം കളിയിൽ നിന്നും പിന്മാറി താരം
ലണ്ടൻ:സ്പാനിഷ് താരം റാഫേൽ നദാൽ വിമ്പിൾഡൻ ഫൈനലിൽ നിന്നും പിന്മാറി. ഇന്നലെ പരിശീലനത്തിനിറങ്ങിയെങ്കിലും അവസാന നിമിഷം അദ്ദേഹം കളിയിൽ നിന്നും പിന്മാറുകയായിരുന്നു. വിമ്പിൾഡൻ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ വയറിനേറ്റ പുരുക്കിൽ നിന്നും മുക്തനാവാത്തതിനാലാണ് അദ്ദേഹം കളിയിൽ നിന്നും പിന്മാറിയത്. ഇതോടെ സെമിയിൽ നദാലിന്റെ എതിരാളിയായിരുന്ന ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസ് ഫൈനലിലെത്തി.
നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ദ്യോകോവിചും ബ്രിട്ടന്റെ കാമെറോൺ നോരീയും തമ്മിലാണ് മറ്റൊരു സെമി. നേരത്തെ, ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാൽ തോൽപിച്ചത് എതിരാളി ടെയ്ലർ ഫ്രിറ്റ്‌സിനെയും ഒപ്പം പരുക്കിനെയും ആയിരുന്നു. ബുധനാഴ്ച ക്വാർട്ടർ ഫൈനലിൽ അടിവയറ്റിലെ പരിക്കും വേദനയും സഹിച്ചായിരുന്നു ടെയ് ലർ ഫ്രിറ്റ്‌സിനെതിരെ നദാലിന്റെ പോരാട്ടംഅഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ 36, 75, 36, 75, 76 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ ജയം. 19 എയ്‌സുകളുമായി നദാലിനെ വിറപ്പിച്ചെങ്കിലും ഇരുപത്തിനാലുകാരൻ ഫ്രിറ്റ്‌സിന് അഞ്ചാം സെറ്റിലെ ടൈബ്രേക്കറിൽ കാലിടറി. ടൈബ്രേക്കറിൽ 104നായിരുന്നു നദാലിന്റെ ജയം.
രണ്ടാം സെറ്റിനിടെ വയറിനു പരുക്കേറ്റ നദാൽ മെഡിക്കൽ ടൈം ഔട്ട് എടുത്തെങ്കിലും പിന്നീട് ശക്തമായി തിരിച്ചു വന്നു. കളിയിൽ നിന്നു പിന്മാറാൻ ഗാലറിയിലിരുന്ന പിതാവും സഹോദരിയും ആവശ്യപ്പെട്ടെങ്കിലും നദാൽ മത്സരം തുടരാൻ തീരുമാനിക്കുകയായിരുന്നു.
മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ സെമിഫൈനൽ കളിക്കാൻ തനിക്കു സാധിക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും ഇന്നലെ നദാൽ പരിശീലനത്തിറങ്ങിയിരുന്നു. പിന്നാലെയാണ് നദാലിന്റെ പിന്മാറ്റം.