- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു തവണ തെരഞ്ഞെടുപ്പിൽ ജയിച്ചു; ബ്രിട്ടനെ ബ്രെക്സിറ്റിലേക്ക് നയിച്ചു; പാർട്ടി ലീഡറായി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു; എന്നിട്ടും അഞ്ചു കൊല്ലം പ്രധാനമന്ത്രിയായില്ല; ഒരു ഇന്ത്യാക്കാരൻ പാക്കിസ്ഥാനിയെ കൂട്ടുപിടിച്ച് ചതിച്ചപ്പോൾ മറ്റൊരു ഇന്ത്യാക്കാരി ഒപ്പം നിന്നു; ബ്രിട്ടണിൽ ബോറിസിന്റെ പടിയിറക്കം ഇങ്ങനെ
ലണ്ടൻ: മനസ്സിൽ അടക്കിപ്പിടിച്ച നൊമ്പരം മറച്ചുപിടിച്ച് ചെറിയൊരു കൃത്രിമ ചിരിയോടെ മകൻ വിൽഫിനെ പുണർന്നു. പിന്നീട് ജീവിതസഖി, കാരിയേയും. ഒമ്പത് മാസം മാത്രം പ്രായമുള്ള മകൾ റോമിയെ കൈയിലെടുത്ത് ലാളിച്ചു. അപ്പോഴും ബോറിസ് ജോൺസന്റെ ഉള്ളിൽ അലയടിച്ചിരുന്നത് ചതിക്കപ്പെട്ടവന്റെ ദയനീയ വികാരങ്ങളായിരുന്നു. ഉച്ചക്ക് 12;30 ന് തന്റെ രാജി പ്രഖ്യാപനം നടത്തിയ ശേഷം വീട്ടിലെത്തിയതായിരുന്നു ബോറിസ് ജോൺസൺ. സ്വന്തം പാർട്ടിയിൽ നിന്നുള്ള ചില എം പിമാരും, സഹപ്രവർത്തകരായചില മന്ത്രിമാരും അഴിച്ചുവിട്ട കൊടുങ്കാറ്റിനൊടുവിൽ പടിയിറങ്ങാൻ തീരുമാനിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
സ്വന്തമായി തന്നെ തയ്യാറാക്കിയ രാജിക്കത്തിൽ പക്ഷെ എതിരാളികൾക്ക് നേരെ പ്രത്യക്ഷ ആക്രമത്തിനൊന്നും ബോറിസ് ജോൺസൻ തുനിഞ്ഞട്ടില്ല. അതുപോലെ സ്വന്തമായി എഴുതി തയ്യാറാക്കിയ പ്രസംഗത്തിലും. മറിച്ച്, ആൾക്കൂട്ടത്തിന്റെ സഹജവാസനക്ക് താൻ ഇരയാവുകായിരുന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ തന്റെ സഹപ്രവർത്തകരോട് ഈ സന്ദർഭത്തിൽ സർക്കാർ മറുന്നത് നല്ലതല്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നതാീ ബോറിസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഇത്രയും വലിയൊരു ഭൂരിപക്ഷം കിട്ടിയിട്ടും, കാലാവധി പൂർത്തിയാക്കാൻ കഴിയാത്തതിന്റെ വേദന അദ്ദേഹം മറച്ചു വെച്ചില്ല. വളരെ കുറച്ച് വാഗ്ദാനങ്ങൾ മാത്രം നൽല്കിയിട്ടായിരുന്നു ഇത്രയും വലിയൊരു ഭൂരിപക്ഷം നേടാനായത്. അതിൽ പലതും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെങ്കിലും, ഇനിയും പൂർത്തീകരിക്കാൻ ആകാത്ത പദ്ധതികളെ കുറിച്ച് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വെസ്റ്റ് മിനിസ്റ്ററിൽ ആൾക്കൂട്ട സഹജവാസന വളരെ ശക്തമാണെന്നും, ആൾക്കൂട്ടം നീങ്ങുമ്പോൾ വലിയൊരു വിഭാഗം അവർക്ക് പിന്നിൽ മാത്രമേ നീങ്ങുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗം കഴിഞ്ഞ് തിരികെ ഓഫീസിലെത്തിയ ബോറിസ് ജോൺസൺ തന്റെ കാവൽ മന്ത്രിസഭക്ക് രൂപം നൽകി. നേരാത്തേ നദീം സഹാവി രാജി വെച്ച ഒഴിവിൽ മിഷേൽ ഡൊണേലിയനെ എഡ്യുക്കേഷൻ സെക്രട്ടറിയാക്കിയിരുന്നെങ്കിലും മണിക്കൂറുകൾക്കകം അവരെ തത്സ്ഥാനത്തി നിന്നും മാറ്റി ജെയിംസ് ക്ലെവെർലിയ ആ സ്ഥാനത്ത് നിയമിച്ചു. അതുപോലെ ലെവെലിങ് അപ് സെക്രട്ടറിയായി മൈക്കൽ ഗോവിന്റെ സ്ഥാനത്ത് ഗ്രെഗ് ക്ലാർക്കിനെയും കൊണ്ടുവന്നു. അതുപോലെ ഗോവ് വഹിച്ചിരുന്ന ചാൻസലർ ഒഫ് ഡച്ചി ഓഫ് ലങ്കാസ്റ്റർ എന്ന പദവിയിലേക്ക് കിറ്റ് മാൽട്ഹൗസിനെ നിയമിച്ചു.
പ്രധാനമന്ത്രിയുടെ രാജിവിവരം അറിഞ്ഞതോടെ തന്റെ ഇന്തോനേഷ്യൻ സന്ദർശനം വെട്ടിച്ചുരുക്കി ഫോറിൻ സെക്രട്ടറി ലിസ് ട്രസ്സ് ഉടൻ യു കെയിൽ തിരിച്ചെത്തും എന്ന് അറിയുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക് പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിൽ തന്നെയാണ് അവർക്ക് സ്ഥാനം. സെപ്റ്റംബർ ആദ്യവാരം മാത്രമേ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഉണ്ടാകു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
സജിദ് ജാവിദ് തുടക്കം കുറിച്ച രാജിവയ്ക്കൽ, ഋഷി സുനാക് കൂടി ഏറ്റുപിടിച്ചതോടെ നിരവധി നേതാക്കളും മന്ത്രിമാരും രാജിയുമായി മുൻപോട്ടുവന്നു. ശാസ്ത്ര വകുപ്പ് മന്ത്രിയായിരുന്ന ജോർജ്ജ് ഫ്രീമാൻ ഇന്നലെ രാജിവെച്ചു. ഭരണത്തിൽ നിന്നുമൊഴിഞ്ഞ്, ബോറിസ് ജോൺസൻ രാജ്ഞിയോട് മാപ്പ അപേക്ഷിക്കണം എന്നായിരുന്നു ഫ്രീമാൻ ഇന്നലെ ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടത്.
രാജ്യത്തിനു സംഭവിച്ച ഒരു നല്ലകാര്യമായിട്ടായിരുന്നു ബോറിസ് ജോൺസന്റെ രാജിയെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ വിശേഷിപ്പിച്ചത്. ആ പദവിക്ക് ബോറിസ് ജോൺസൻ തീരെ അർഹനായിരുന്നില്ല എന്നും, ഈ രാജി വളരെ മുൻപ് തന്നെ വേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷക്കാലമായി അധികാരത്തിൽ തുടരുന്ന കൺസർവേറ്റീവ് പാർട്ടി രാജ്യത്തിന് ചെയ്ത ദ്രോഹം ചില്ലറയൊന്നുമല്ലെന്നും കീർ സ്റ്റാർമർ പറഞ്ഞു.
ഒരുതരം ആൾക്കൂട്ട ഭ്രാന്തിന് ഇരയാവുകയായിരുന്നു ബോറിസ് ജോൺസൺ എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്.സലേം വിച്ച് ട്രയൽ എന്ന് വിഖ്യാതമായ, ദുർമന്ത്രവാദിനികൾ എന്ന് ആരോപിച്ച് സ്ത്രീകളെ കൂട്ടത്തോടെ വിചാരണ ചെയ്ത സംഭവവുമായിട്ടായിരുന്നു ബോറിസ് അനുകൂലികളെ,ം സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുള്ള എതിർപ്പുകളെ താരതമ്യം ചെയ്തത്.ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ ആൾക്കൂട്ട മനസ്സിൽ ഭീതി ജനിപ്പിച്ച് കൊട്ടാരം വിപ്ലവത്തിന് അവരെ ഒരുക്കുകയായിരുന്നു എന്ന അവർ പറയുന്നു.
ഇന്നലെ ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദും, ചാൻസലർ ഋഷി സുനാകും രാജി സമർപ്പിക്കുന്നതോടെയാണ് ബോറിസ് ജോൺസന്റെ വീഴ്‌ച്ച ആരംഭിക്കുന്നത്. ആദ്യം ഒന്ന് പതറിയെങ്കിലും, പൊരുതി നിൽക്കാൻ തന്നെയായിരുന്നു ബോറിസിന്റെ തീരുമാനം. ബുധനാഴ്‌ച്ച ആയപ്പോഴേക്കും രാജികളുടെ പ്രളയമായി. മുതിർന്ന മന്ത്രിമാരിൽ പലരും രാജിക്ക് വിസമ്മതിച്ചെങ്കിലും, രണ്ടാം നിര നേതാക്കൾ കൂട്ടത്തോടെ രാജിവെച്ച് ഒഴിയുകയായിരുന്നു. അതിനിടയിലാണ് പാർട്ടി നിയമങ്ങളിൽ ഭേദഗതി വരുത്തി ബോറിസ് ജോൺസനെതിരെ മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന വാർത്ത പുറത്തുവരുന്നത്.
അതിനിടയിൽ പതിവുപോലെ വൈകിട്ട് ഏഴുമണിക്ക് രാജ്ഞിയുമായുള്ള പ്രതിവാര അരമണിക്കൂർ ടെലിഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടു. രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് രാജ്ഞി നേരിട്ടുള്ള ചോദ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെങ്കിലും രാജ്ഞിയുടെ ഓഫീസിൽ നിന്നുംപ്രധാനമന്ത്രിയുടെ ഒഫീസുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയതായ റിപ്പോർട്ടുകൾ പുറത്തുവന്നു. രാജിക്കാര്യം അവ്യക്തമായി തുടരുന്നതിനിടെ ബോറിസ് ജോൺസന്റെ വിശ്വസ്തയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തി. മറ്റു പല കാബിനറ്റ്മന്ത്രിമാരും മാധ്യമങ്ങൾക്ക് മുൻപിൽ സംസാരിച്ചും മറ്റും മാധ്യമ ശ്രദ്ധ നേടിയതിനു ശേഷമാണ് ബോറിസിനെ കാണാൻ എത്തിയതെങ്കിൽ, അതിൽ നിന്നെല്ലാം ഒഴിഞ്ഞ്, വശത്തുള്ള ഒരു വാതിൽ വഴിയായിരുന്നു പ്രീതി എത്തിയത്.
ഇനിയും പൊരുതി നിൽക്കാൻ ആകില്ലെന്ന് പ്രീതി പട്ടേൽ ബോറിസ് ജോൺസനെ ധരിപ്പിച്ചു ബോറിസ് പറയുന്ന ഏത് തസ്തികയിലും പാർട്ടിയെ സേവിക്കാൻ താൻ തയ്യാറാണെന്ന് പറഞ്ഞ പ്രീതി പക്ഷെ, ഈ മന്ത്രിസഭയ്ക്ക് ഇങ്ങനെ ഏറെനാൾ മുൻപോട്ട് പോകാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. എക്കാലവും നല്ല സുഹൃത്തുക്കളായിരുന്നു പ്രീതി പട്ടേലും ബോറിസ് ജോൺസനും. അതുകൊണ്ടു തന്നെ ഏറെ വികാരനിർഭരമായിരുന്നു അവരുടെ സംഭാഷണവും.
അതോടൊപ്പം, പാർലമ്മെന്റിൽ ബോറിസിനെ തുണക്കാൻ ഇടയുള്ള എം പിമാരുടെ കണക്കുകൾ വിശകലനം ചെയ്ത ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് നൽകിയ റിപ്പോർട്ടും പ്രതികൂലമായിരുന്നു. ഒരു അവിശ്വാസം വന്നാൽ തീർച്ചയായും പരാജയമായിരിക്കും ഫലം എന്ന് ഷാപ്സ് ചൂണ്ടിക്കാട്ടി. അതോടൊപ്പം ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാർടംഗും നോർത്തേൺ അയർലൻഡ് സെക്രട്ടറി ബ്രാൻഡൻ ലൂയിസും ഇതേ അഭിപ്രായം പറഞ്ഞു.
അതിനിടയിൽ ഒഴിവായ സ്ഥാനങ്ങളിൽ പുതിയവരെ നിയമിച്ച് മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യം കൊട്ടാരത്തിൽ നിന്നും എത്തി.അതിനിടയിൽ ലെവെലിങ്അപ് സെക്രട്ടറി മൈക്കൽ ഗോവ് പ്രധാനമന്ത്രിയെ സന്ദർശിച്ചു. രാത്രി 9 മണിക്ക് മുൻപായി രാജി പ്രഖ്യാപനം നടത്തണമെന്ന് ഗോവ് ആവശ്യപ്പെട്ടു ഇല്ലേങ്കിൽ പാർട്ടി ബോറിസിനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ചതിയാണ് ഗോവ് ചെയ്യുന്നത് എന്നു പറഞ്ഞ ജോൺസൻ, ഗോവിനെ മന്ത്രിസഥാനത്തു നിന്നും നീക്കം ചെയ്യുകയും ചെയ്തു. വെറും നാലു മിനിട്ടുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ നടന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവ ബഹുലമായ രാത്രിക്ക് ശേഷം രാവിലെ ഏഴരമണിക്ക് നംബർ 10 ലെ താച്ചർ റൂമിൽ ബോറിസ് ജൊൺസൺ വീണ്ടും ഒരു യോഗം വിളിച്ചു ചേർത്തു. ഏറ്റവും വിശ്വസ്തരായ അനുയായികൾ മാത്രമായിരുന്നു അതിൽ പങ്കെടുത്തത്. അവിടെവച്ചായിരുന്നു ബോറിസ് ജോൺസൺ തന്റെ രാജി സന്നദ്ധത ആദ്യമായി അറിയിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രാഡിയെ വിളിച്ച് ബോറിസ് ജോൺസൺ രാജിക്കാര്യം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ