വിവാഹ ശേഷം ആദ്യമായി ഗുരുവായൂരപ്പനെ കണ്ട് കൈതൊഴുത് മഞ്ജരി. ഭർത്താവ് ജെറിനൊപ്പമാണ് മഞ്ജരി ഗുരുവായൂരിലെത്തിയത്. ജെറിൻ ആദ്യമായാണ് ഗുരുവായൂരിൽ വരുന്നതെന്നും ക്ഷേത്രത്തിന് അകത്തു പ്രവേശിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തു നിന്നു പ്രാർത്ഥിച്ചുവെന്നും താൻ ഉള്ളിൽ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

 
 
 
View this post on Instagram

A post shared by Manjari (@m_manjari)

'ഗുരുവായൂർ അമ്പല ദർശനം' എന്ന അടിക്കുറിപ്പോടെ മഞ്ജരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും വിഡിയോ ദൃശ്യങ്ങളും ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകർ ഉൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്.

 
 
 
View this post on Instagram

A post shared by Manjari (@m_manjari)

ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്ന മഞ്ജരിയും ജെറിനും ജൂൺ 24നാണ് വിവാഹിതരായത്. തിരുവനന്തപുരത്തു വച്ചായിരുന്നു ചടങ്ങ്. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചായിരുന്നു പഠനം. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.