പ്രപഞ്ചത്തിന്റെ പരിണാമ ദശകളിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് 11,700 വർഷങ്ങൾക്ക് മുൻപ് അവസാനിച്ച ഹിമയുഗം. ഭൂമിയും പ്രപഞ്ചവും ഒട്ടും ഇഷ്ട്ടപ്പെടുന്നില്ലെങ്കിലും മനുഷ്യന്റെ പ്രവർത്തികൾ ഹിമയുഗത്തിലേക്ക് ഒരു തിരിച്ചുപോക്ക് അനിവാര്യമാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് അവർ നൽകുന്നത്. ഒരു ആണവ യുദ്ധം ഉണ്ടായാൽ, നാം തിരികെ ഹിമയുഗത്തിലേക്ക് പോകുമെന്നാണ് അവർ പറയുന്നത്.

കഴിഞ്ഞ മാസമായിരുന്നു ഒരു ആണവ ദുരന്തത്തിൽ യൂറോപ്പ് അപ്രത്യക്ഷമാകുമെന്ന് ക്രെംലിൻ ഭീഷണി മുഴക്കിയത്. കീവിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന പാശ്ചാത്യ സഖ്യത്തിന്റെ പ്രഖ്യാപനത്തിനുള്ള പ്രതികരണമായിരുന്നു അത്. തീർത്തും ഒരു വാക്പോര് എന്നരീതിയിൽ ആ പ്രഖ്യപനത്തെ അവഗണിക്കാൻ കഴിയില്ല എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അത്തരത്തിൽ, റഷ്യയ്ക്കും പാശ്ചാത്യ ശക്തികൾക്കും, പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇടയിൽ ഒരു ആണവ യുദ്ധമുണ്ടായാൽ ഭൂമി വീണ്ടും പഴയ ഹിമയുഗത്തിലേക്ക് മടങ്ങും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ആണവായുധങ്ങളിൽ ജ്വലിക്കുന്ന അഗ്‌നിനാളങ്ങൾ പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ വയാപിപ്പിക്കും. അത് സൂര്യ പ്രകാശത്തെ ഭൂമിയിൽ എത്താതെ തടയും. അതിന്റെ ഫലമായി ഭൂമിയിൽ വിളകൾ വിളയാതെ വരും.യുദ്ധം നടന്ന് കേവലം ഒരു മാസത്തിനകം തന്നെ ലോകത്തിലെ ശരാശരി താപനില 10 ഡിഗ്രിയായി താഴുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. പഴയ ഹിമയുഗത്തിന്റെ അന്ത്യകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കുറവാണ് ഈ താപനില.

ആദ്യത്തെ 1 ലക്ഷത്തോളം കൊല്ലക്കാലം ഹിമയുഗത്തിലെതാപനില 8 ഡിഗ്രിയിൽ തഴെയായി നിലകൊണ്ടു. ഏകദേശം 11,700 വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഹിമയുഗം അവസാനിച്ചത്. വിവിധ മേഖലകളിൽ കമ്പ്യുട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലായിരുന്നു ആണവ യുദ്ധത്തിന്റെ പരിണിതഫലം വ്യക്തമായത്. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ.ചെറിൽ ഹാരിയൺന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.

ഒന്നുകിൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകാം, അല്ലെങ്കിൽ നാറ്റോയും റഷ്യയും തമ്മിലാകാം, ഒരിക്കൽ പൊടിപടലങ്ങളും പുകയും അന്തരീക്ഷത്തിന്റെ മേൽത്തട്ടില്ലേക്ക് എത്തിയാൽ അത് ലോകവ്യാപകമായി തന്നെ പടരും. സൂര്യനെ മറയ്ക്കും. ഭൂമിക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന സൂര്യ രശ്മികൾ ഭൂമിയിലെത്തതെ തടയും. റഷ്യൻ യുക്രെയിൻ യുദ്ധം വീണ്ടും ഒരു ആണവ യുദ്ധ ഭീഷണി ഉയർത്തിയ സാഹചര്യത്തിൽ ഈ പഠനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ഗവേഷകർ പറയുന്നു.

നിലവിൽ അമേരിക്കയും, റഷ്യയും, ബ്രിട്ടനും, ഇന്ത്യയും, ചൈനയും, പാക്കിസ്ഥാനും ഉൾപ്പടെ ഒമ്പത് രാജ്യങ്ങൾക്കായി മൊത്തം ഉള്ളത് 13,000 ആണവായുധങ്ങളാണ് സ്റ്റോക്ക്ഹോമിലെ ഇന്റർനാഷണൽ പീസ് റിസർച്ച് ഫൗണ്ടേഷൻ പുറത്തുവിട്ട കണക്കുകളാണിത. സമുദ്രജലത്തിന്റെ താപനില ഉടനടി താഴുമെന്നും, പുകയും പൊടിപടലങ്ങളും മാറിയാലും, യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് അത് മടങ്ങിയെത്തുകയില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

ഭൂമിയിൽ തണുപ്പ് അതിയായി വർദ്ധിക്കും. സമുദ്രത്തിലെ ഐസിന്റെ അംശം ഇപ്പോഴുള്ളതിനേക്കാൾ ആറ് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വർദ്ധിക്കുമെന്നും ആഴം ആറ് അടിവരെ വർദ്ധിക്കുമെന്നും അതിൽ പറയുന്നു. ബെയ്ജിങ്, കോപ്പൻഹേഗൻ, സെയിന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ പ്രധാന തുറമുഖങ്ങൾ എല്ലാം തന്നെ പ്രവർത്തന രഹിതമാകും. ഇത് സാവധാനം സധാരണ താപനിലയിലുള്ള തീരപ്രദേശമാകെ പരന്ന് ഭൂമിയുടെ വടക്കൻ അർദ്ധ ഗോളത്തിൽ കപ്പൽ ഗതാഗതം അസാദ്ധ്യമാക്കും. ഇതോടെ ഷാങ്ങ്ഹായ് പോലുള്ള പല നഗരങ്ങളിലും കടുത്ത ഭക്ഷ്യ ക്ഷാമം അനുഭവപ്പെടും.

മാത്രമല്ല, പ്രകാശവും സമുദ്രത്തിലെ താപനിലയും പെട്ടെന്ന് താഴുന്നത് സമുദ്ര ആൽഗെകളുടെ വംശനാശത്തിന് കാരണമാകും. സമുദ്ര ഭക്ഷ്യശൃംഖലയിലെ അടിസ്ഥാന കണ്ണിയായ സമുദ്ര ആൽഗെകൾ ഇല്ലാതെയാകുന്നതോടെ സമുദ്രത്തിനകത്ത് ഭക്ഷ്യക്ഷാമത്തിനു കാരണമാകും. ഇതോടെ മത്സ്യബന്ധനവും അനുബന്ധ വ്യവസായങ്ങളുമെല്ലം അടച്ചുപൂട്ടേണ്ടിവരും. അതുപോലെ സൂര്യപ്രകാശം ലഭിക്കാതെ വരുന്നതോടെ വിളകൾവളരാതിരിക്കുകയും കാർഷികവൃത്തി അവസാനിക്കുകയും ചെയ്യും.

രണ്ട് വ്യത്യസ്ത മാതൃകകൾ ഉണ്ടാക്കിയായിരുന്നു പഠനം നടത്തിയത്. ആദ്യ മാതൃകയിൽ അമേരിക്കയും റഷ്യയും തമ്മിൽ 4.4 കിലോ ടൺ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധമായിരുന്നു സൃഷ്ടിച്ചത്. ഇതിൽ 150 ടെറാഗ്രാം പുകയും പൊടിപടലവുമായിരുന്നു പുറത്തു വന്നത്. മറ്റൊരു മാതൃകയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധമായിരുന്നു സൃഷ്ടിച്ചത്. 5 ലക്ഷം കിലോടൺ ആണവായുധങ്ങളായിരുന്നു ഈ യുദ്ധത്തിൽ ഉപയോഗിച്ചത്. 47 ടെറാഗ്രാം പുകയും പൊടിപടലങ്ങളും ഇതിൽ ഉണ്ടായി.