ദുബായ്:  ദുബായിൽ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ൻ മാഫിയ തലവനെ ബ്രിട്ടന് കൈമാറി. അറസ്റ്റിലായ മിഷേൽ പോൾ മൂഗനെ അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് കൈമാറിയത്. എട്ടു വർഷമായി ബ്രിട്ടന്റെ ദേശീയ ക്രൈം ഏജൻസി അന്വേഷിക്കുന്ന ഇയാൾ കഴിഞ്ഞ ഏപ്രിലിലാണ് ദുബായ് പൊലീസിന്റെ പിടിയിലായത്.

അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് പ്രതിയെ ബ്രിട്ടന് കൈമാറിയത്. 2013 മുതൽ വ്യാജ പേരും വിലാസവും സ്വീകരിച്ച് വിവിധ രാജ്യങ്ങളിൽ കഴിയുകയായിരുന്നു മൂഗൻ. കിലോക്കണക്കിന് കൊക്കെയ്ൻ ബ്രിട്ടനിലേക്ക് എത്തിച്ചിരുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗമായിരുന്ന ഇയാൾ.

പൊലീസ് പിടികൂടുമെന്നായപ്പോൾ രാജ്യം വിടുകയായിരുന്നു. ബ്രിട്ടീഷ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. കുറ്റവാളിയെ പിടികൂടുന്നതിന് സഹായിച്ച യുഎഇ അധികൃതർക്ക് യുകെ ദേശീയ ക്രൈം ഏജൻസി നന്ദി അറിയിച്ചു.