- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമട്ടുതൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ- ലാപ്ടോപ്പ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ചുമട്ടുതൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണങ്ങളുടെയും ലാപ്‌ടോപ്പുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
കോവിഡ് മഹാമാരി മൂലം ചുമട്ടു തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം നേരിട്ട സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങായാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. അൺ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും സർക്കാർ മെഡിക്കൽ എൻജിനീയറിങ് കോളജുകളിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടിയ അർഹരായ കുട്ടികൾക്ക് ലാപ്‌ടോപ്പുകളും വിതരണം ചെയ്യും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ എളമരം കരീം എം പി മുഖ്യ പ്രഭാഷണം നടത്തും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ അനുപമ ടി.വി,ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ, അഡി ലേബർ കമ്മിഷണറും ബോർഡ് ചീഫ് എക്‌സിക്യൂട്ടീവുമായ കെ ശ്രീലാൽ ,വിവിധ തൊഴിലാളി സംഘടനാ- തൊഴിലുടമ പ്രതിനിധികൾ,ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.