15 വർഷം മുന്നേ നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തുകയും ശേഷം വീടുമായോ നാടുമായോ യാതൊരു ബന്ധവും ഇല്ലാതെ ജീവിച്ച തിരുവനന്തപുരം ഉച്ചക്കട സ്വദേശി ചന്ദ്രനെ രണ്ടു ദിവസത്തെ അന്ന്വേഷണ ശേഷം ഇന്ന് മുഹറഖിൽ നിന്ന് കണ്ടെത്തി. അച്ഛനെ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു മകൾ അഞ്ജു ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ആണ് ഈ വിഷയം എല്ലാവരുടെയും ശ്രദ്ധയിൽ എത്തുന്നത്.

മകൾ അഞ്ജു നഴ്‌സിങ് വിദ്യാർത്ഥിനി ആണ് ഫീസ് അടക്കാൻ പണമില്ല, എങ്ങിനെ എങ്കിലും അച്ഛനെ കണ്ടെത്തണം എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്, ചന്ദ്രൻ ബഹ്റൈൻ മുഹറഖ് എന്ന സ്ഥലത്ത് ആണ് എന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും പല രീതിയിൽ നടന്ന അന്ന്വേഷണത്തിനിടെ ആണ് ഇന്നലെ വൈകിട്ട് മുഹറഖിൽ കാസിനോയിൽ നിന്നും ആളെ കണ്ടെത്തി യ വിവരം മുഹറഖ് മലയാളി സമാജം ട്രഷററും ഐ വൈ സി സി എക്സികുട്ടീവ് അംഗവുമായ ബാബുവും സുഹൃത്ത് ശ്രീജിത്തും ചേർന്നാണ് പുറം ലോകത്തെ വിവരം അറിയിക്കുന്നത്.

തുടർന്ന് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ ആയ സുധീർ തിരുനിലത്തു, അമൽ ദേവ് എന്നിവർ എത്തിച്ചേരുകയും കൂടുതൽ വിവരങ്ങൾ ചോദിച്ചു അറിയുകയും ആയിരുന്നു,15 വർഷമായി പാസ്‌പോർട്ട് അടക്കം യാതൊരു യാത്ര രേഖകളും ചന്ദ്രന്റെ കയ്യിൽ ഇല്ല കാര്യങ്ങൾ എംബസിയിൽ അറിയിച്ചു യാത്ര രേഖകൾ തയാറാക്കി ആളെ എത്രയും വേഗം നാട്ടിൽ അയക്കുമെന്ന് അവർ അറിയിച്ചു, മകളെ വീഡിയോ കോളിലൂടെ വിളിച്ചു സംസാരിപ്പിക്കുകയും ചെയ്തു.